കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ്‌നാഥ് ചലചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാന്‍

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: പ്രിയദര്‍ശന്‍ രാജിവെച്ചതിനെ തുടര്‍ന്ന് ചലചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാന്‍ ആയി സംവിധായകന്‍ രാജീവ്‌നാഥിനെ തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാനായി സംവിധായകന്‍ ജോഷി മാത്യുവിനെ നിയമിച്ചു. ഡിസംബര്‍ പന്ത്രണ്ടിനാരംഭിക്കുന്ന പത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പിനായി അടൂര്‍ ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ പന്ത്രണ്ടംഗ ഉപദേശക സമിതിയും രൂപവല്‍ക്കരിച്ചു.

രാജ്യാന്തര ചലചിത്രമേളയുടെ ഉപദേശക സമിതിയില്‍ ഷാജി എന്‍. കരുണ്‍, നടന്‍ മധു, ഡോ. എം.കെ. പരമേശ്വരന്‍ എന്നിവരെ ഉള്‍പ്പെടുത്തി. സിനിമകളുടെ തിരഞ്ഞെടുപ്പടക്കം ഈ സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. നേരത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി നല്‍കിയ റിപ്പോര്‍ട്ടു പ്രകാരമുള്ള പരിഷ്‌കാരങ്ങള്‍ ചലചിത്രമേളയില്‍ നടപ്പാക്കും.

rajiv-nath

ചലചിത്ര അക്കാദമിയുടെ പതിനേഴ് അംഗ ജനറല്‍ കൗണ്‍സിലില്‍ ജി.കെ.പിള്ള, ആര്യാടന്‍ ഷൗക്കത്ത്, സിബി മലയില്‍, സൂര്യകൃഷ്ണമൂര്‍ത്തി, പി.വി.ഗംഗാധരന്‍, എം.രഞ്ജിത്ത്, മണിയന്‍പിള്ള രാജു, ജി.എസ്. വിജയന്‍, ഗിരിജ സേതുനാഥ് തുടങ്ങി ഇടം പിടിച്ചു. ഫിലിം ഫെസ്റ്റിവല്‍ പ്രോഗ്രാം ഡയറക്ടറായി ഡല്‍ഹിയില്‍ ഫിലിംഫെസ്റ്റിവല്‍ ഡയറക്ടറേറ്റില്‍ നിന്ന് വിരമിച്ച ഇന്ദു ശ്രീകണ്ഠനെ തെരഞ്ഞെടുത്തു. ബീനാ പോള്‍ രാജിവെച്ച ഒഴിവിലാണ് ഇന്ദുവിന്റെ നിയമനം.

ചലചിത്ര അക്കാദമിയില്‍ മോശം അന്തരീക്ഷമാണെന്ന് ആരോപിച്ചാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. പലരും ചെയ്യുന്ന തെറ്റുകള്‍ക്ക് താനാണ് മാപ്പു പറയുന്നതെന്നും അതുകൊണ്ടുതന്നെ സ്ഥാനത്ത് തുടരാനാകില്ലെന്നും കാട്ടിയായിരുന്നു പ്രിയദര്‍ശന്റെ രാജി. ഗണേഷ് കുമാര്‍ മന്ത്രിയായിരുന്നപ്പോഴാണ് പ്രിയദര്‍ശനെ ചെയര്‍മാനാക്കിയത്.

English summary
Rajeev Nath Chalachithra Academy chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X