കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ സിപിഎമ്മും ആര്‍എംപിയും ഒന്നായോ?

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: കേഡര്‍ പാര്‍ട്ടികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, അവര്‍ ചിലപ്പോള്‍ വര്‍ഗ്ഗ ശത്രുവിന് പോലും മാപ്പ് കൊടുക്കും. പക്ഷേ പാര്‍ട്ടി വിട്ടുപോയവരെ വര്‍ഗ്ഗ വഞ്ചകരായാണ് കാണുക. അവര്‍ക്കൊരിക്കലും മാപ്പുകൊടുക്കാറില്ല.

എന്നാല്‍ പരസ്പരം പോര്‍വിളികളുമായി നടന്നിരുന്ന സിപിഎമ്മും ആര്‍എംപിയും ഇപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായിരിക്കുന്നു. ജനകീയ സമരങ്ങളില്‍ സിപിഎമ്മിനോട് യോജിച്ച് പ്രവര്‍ത്തിക്കാമെന്നാണ് ആര്‍എംപി സെക്രട്ടറി എന്‍ വേണു പറഞ്ഞത്. ആര്‍എംപിയുടെ നിലപാടിനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വാഗതം ചെയ്യുകയും ചെയ്തു.

Pinarayi Venu

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉത്തരവാദികള്‍ സിപിഎം ആണെന്നായിരുന്നു ഇത്രനാളും ആര്‍എംപി പറഞ്ഞിരുന്നത്. ടിപി വധത്തില്‍ സിപിഎമ്മിന്റെ ഉന്നത നേക്കാള്‍ക്ക് പങ്കുണ്ടെന്നും ആര്‍എംപി ആരോപണം ഉന്നയിച്ചിരുന്നു. ഒരു പക്ഷേ കേരളത്തില്‍ യുഡിഎഫിനേക്കാള്‍ സിപിഎമ്മിനെ കടന്നാക്രമിച്ചിരുന്നത് ആര്‍എംപിയായിരുന്നു.

സിപിഎം തെറ്റുകളും വീഴ്ചകളും തിരുത്താന്‍ തയ്യാറായാല്‍ ജനകീയ സമരങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നായിരുന്നു ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞത്. വേണുവിന്റേത് നല്ല അഭിപ്രായമാണെന്നാണ് പിണറായി പിന്നീട് പ്രതികരിച്ചത്.

എന്നാല്‍ സാധാരണക്കാരായ ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് വേണുവിന്റെ അഭിപ്രായത്തോട് അത്ര യോജിപ്പില്ലെന്നാണ് വിവരം. ബദ്ധശത്രുക്കളെ പോലെ കണ്ടിരുന്നവര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് സമരം നയിക്കുന്നതെങ്ങനെയെന്നാണ് അവരുടെ ചോദ്യം.

ആര്‍എംപിയും സിപിഎമ്മും തമ്മില്‍ അടുക്കുന്നതിനെ യുഡിഎഫ് നേതാക്കളും ഇഷ്ടപ്പെടുന്നില്ല. ടിപി ചന്ദ്രശേഖരന്റെ മേല്‍ വെട്ടിയ 53 -ാമത്തെ വെട്ടാണിതെന്നാണ് വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ പറഞ്ഞത്.

English summary
Ready to cooperate in strikes CPM, for people's interest:RMP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X