കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല;ഓണ്‍ലൈന്‍ ക്യൂ ബുക്കിംഗ് ഒക്ടോബര്‍ 15മുതല്‍

  • By Meera Balan
Google Oneindia Malayalam News

Sabarimala
പത്തനംതിട്ട: ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിയ്ക്കുന്നതിന് കേരള പൊലീസ് ഏര്‍പ്പെടുത്തിയ വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 15 ന് ആരംഭിയ്ക്കും. ഈ സംവിധാനം വഴി ഭക്തര്‍ക്ക് പമ്പ മുതല്‍ സന്നിധാനം നടപ്പന്തല്‍ വരെ ക്യൂ നില്‍ക്കാതെ എത്തുന്നിന് പൊലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി www.sabrimalaq.com എന്ന വെബ് പോര്‍ട്ടല്‍ സന്ദര്‍ശിച്ചാല്‍ മതി.

പോര്‍ട്ടലില്‍ തീര്‍ത്ഥാടകരുടെ പേര് , വയസ്സ്, മേല്‍വിലാസം, ഫോട്ടോ, തിരിച്ചറിയല്‍കാര്‍ഡ് നമ്പര്‍ എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്‌ററര്‍ ചെയ്യണം. വെബ് പോര്‍ട്ടലില്‍ നല്‍കിയിരിയ്ക്കുന്ന കലണ്ടറില്‍ നിന്ന് ലഭ്യതയ്ക്കനുസരിച്ച് ദര്‍ശനത്തിന് ഇഷ്ടമുള്ള തീയതി തെരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്ത ശേഷം തീര്‍ത്ഥാടകന്റെ പേരും വിവരംവും അടങ്ങിയ വിര്‍ച്വല്‍ ക്യൂ കൂപ്പണ്‍ പ്രിന്റ് എടുക്കണം.

ഈ കൂപ്പണ്‍ ദര്‍ശന ദിവസം പമ്പയിലെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് വിര്‍ച്വല്‍ ക്യൂ സംവിധാനത്തിനുള്ള പ്രവേശന കൂപ്പണ്‍ കൈപ്പറ്റണം. ഈ കൂപ്പണ്‍ ഉണ്ടെങ്കില്‍ മാത്രമേ സംവിധാനത്തിന്റെ പ്രയോജനം ലഭിയ്ക്കുകയുള്ളൂ.വിര്‍ച്വല്‍ ക്യൂ കൂപ്പണൊപ്പം തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖയും കൗണ്ടറില്‍ ഹാജരാക്കണം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് തിരിച്ചറിയല്‍ രേഖയുടെ ആവശ്യം ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sabarimalaq.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിയ്ക്കുകയോ അല്ലെങ്കില്‍ 0471-3243000, 3244000, 3245000 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പരുകളിലോ വിളിയ്ക്കുക.

English summary
Sabarmala Virtual Queue registration for this season will start from October 15.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X