കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; വിദ്യാര്‍ത്ഥികള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു

  • By Gokul
Google Oneindia Malayalam News

ആലപ്പുഴ: ലക്ഷങ്ങള്‍ ചെലവഴിച്ച് പണിത സ്‌കൂള്‍ കെട്ടിടം വെറും രണ്ടുവര്‍ഷത്തിനുള്ളില്‍ തകര്‍ന്നു വീണു. ആലപ്പുഴയിലെ മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടമാണ് ഒരുവശം മുഴുവന്‍ താഴേക്കു പതിച്ചത്. സ്‌കൂളില്‍ ക്ലാസ് നടന്നു കൊണ്ടിരിക്കുകയായിരുന്നെങ്കിലും കുട്ടികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.

കഴിഞ്ഞദിവസമായിരുന്നു അപകടം സംഭവിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡി വത്സല പ്രിന്‍സിപ്പലിന്റെ മുറിയിലിരിക്കുമ്പോള്‍ ചുമരിലെ ടൈലുകള്‍ അടര്‍ന്നു വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടികളോട് ക്ലാസുകളില്‍ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ പറയുകയായിരുന്നു. കുട്ടികള്‍ കെട്ടിടത്തിന് പുറത്തെത്തി നിമിഷങ്ങള്‍ക്കകം കെട്ടിടം തകര്‍ന്നു വീണു.

alappuzha-map

കെട്ടിടം തകരുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നെങ്കില്‍ വന്‍ ദുരന്തമായിരുന്നു സംഭവിക്കുക. ശനിയാഴ്ച സ്‌കൂളില്‍ നടന്ന സ്‌പെഷല്‍ ക്ലാസില്‍ 33 കുട്ടികളും അദ്ധ്യാപകനും കെട്ടിടത്തിനകത്തുണ്ടായിരുന്നു. പന്ത്രണ്ട് മുറികളുള്ള കെട്ടിടത്തിന്റെ ഒരുവശം മുകളിലും താഴെയുമായി തകര്‍ന്നുവീണു. പ്രിന്‍സിപ്പലിന്റെ മുറിയും ഓഫീസ് മുറിയും തകര്‍ന്നുവീണവയില്‍ ഉള്‍പ്പെടുന്നു.

കമ്പ്യൂട്ടറുകളും ഓഫീസ് ഫയലുകളുമെല്ലാം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലായി. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. 2012ലാണ് പുതിയ കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ചത്. കെട്ടിടത്തിന്റെ നിര്‍മാണത്തിലുണ്ടായ പാകപ്പിഴയാണ് തകരാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് പകരം ഇഷ്ടക കൊണ്ടാണ് തൂണുകള്‍ നിര്‍മിച്ചത്. നേരത്തെ കെട്ടിടത്തിന് വിള്ളലുണ്ടായെങ്കിലും വിദഗ്ധ പരിശോധന നടത്താതെ വിള്ളല്‍ സിമന്റുകൊണ്ട് അടയ്ക്കുകയായിരുന്നു.

English summary
Students Narrow Escape as School Building Caves In Mankombu Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X