കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്സ്റ്റു ബുക്കുകള്‍ പഴങ്കഥയാകും; സംസ്ഥാനത്ത് ടാബ്‌ലറ്റുകള്‍ എത്തുന്നു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: എടുത്താല്‍ പൊങ്ങാത്ത ഭാരവും പുറത്തുതൂക്കി നടക്കുന്ന സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികളെ സഹായിക്കുന്നതിനായി ടെക്സ്റ്റ് ബുക്കുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇതിന്റെ ആദ്യ പടിയെന്നോണം ചില സിബിഎസ് ഇ സ്‌കൂളുകള്‍ ടാബ്ലറ്റുകള്‍ സ്‌കൂളുകളില്‍ പരീക്ഷിച്ചു തുടങ്ങി. ഹൈസ്‌കൂള്‍ ക്ലാസുകളിലാണ് ടാബ്‌ലറ്റ് നല്‍കുന്നത്.

പട്ടാമ്പി എം.ഇ.എസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 522 കുട്ടികള്‍ക്ക് ഈ വര്‍ഷം ടാബ്‌ലറ്റുകള്‍ നല്‍കി. പരീക്ഷണം വന്‍ വിജയമായിരുന്നെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. അടുത്തവര്‍ഷം കൂടുതല്‍ സ്‌കൂളുകളിലേക്ക് ടാബ്‌ലറ്റ് വിതരണം ചെയ്യും. ടെക്സ്റ്റ് ബുക്കുകള്‍ക്ക് പകരം എന്നതിലുപരി ടാബ്‌ലറ്റുകള്‍ ബഹുമുഖ പഠന സഹായിയായും ഉപയോഗിക്കാമെന്നത് കുട്ടികള്‍ക്ക് ഗുണകരമാണ്.

tablet

മൂന്നു വര്‍ഷം ഒരു ടാബ്‌ലറ്റ് ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ വിലയുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് വലിയൊരു ഭാരം ഉണ്ടാകില്ല. മാത്രമില്ല, മിക്ക സ്‌കൂളുകളിലെയും അദ്ധ്യാപക രക്ഷാകര്‍ത്ത സമിതിയും ടാബ്‌ലറ്റിനെ അനുകൂലിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അടുത്തവര്‍ഷം തന്നെ പുതിയ പരീക്ഷണം വ്യാപിപ്പിക്കാന്‍ ആലോചനയുണ്ട്. ഇതിനായി 3 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

അതേസമയം, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ടാബ്‌ലറ്റുകളില്‍ അതിന്റെ ദുരുപയോഗം തടയാന്‍ രക്ഷിതാക്കള്‍ തന്നെ മുന്‍കരുതലെടുക്കേണ്ടിവരും. ടാബ് ലറ്റുകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിലും ജാഗ്രത കാണിക്കേണ്ടതായിട്ടുണ്ട്. കുട്ടികള്‍ ഉപയോഗിക്കുന്നതായതുകൊണ്ടുതന്നെ തകരാറിലാകാനുള്ള സാധ്യതയും കൂടുതലാണ്. ടാബ്ലറ്റുകള്‍ തകരാറിലായാല്‍ പകരം സംവിധാനം നല്‍കാന്‍ സ്‌കൂളുകള്‍ തന്നെ മുന്‍കൈ എടുക്കേണ്ടതുമാണ്.

English summary
School students to get Tablet PCs in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X