കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔദ്യോഗിക കാറെത്തിയില്ല, മുഖ്യന്‍ ടാക്‌സി പിടിച്ചു

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് കല്ലേറുണ്ടായപ്പോള്‍ എന്തായിരുന്നു ആഭ്യന്തരവകുപ്പിന്റെ ഒച്ചപ്പാടും ബഹളവും. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വീഴ്ചവരുത്തിയതിനാലാണ് കല്ലേറ് കൊണ്ടതെന്നായിരുന്ന പ്രാഥമിക നിഗമനം. സംഭവത്തില്‍ കാറിന്റെ ചില്ല് പൊട്ടിയതുകൊണ്ട് ബുള്ളറ്റ് പ്രൂഫ് കാര്‍ മുഖ്യമന്ത്രിക്ക് വേണ്ടി ഒരുക്കണമെന്നുവരെ ആഭ്യന്തരവകുപ്പ് പറയുകയുണ്ടായി. എന്നിട്ട് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുഖ്യമന്ത്രിക്ക് ഒരു കാറ് അയക്കാന്‍ പോലും വകുപ്പിന് കഴിഞ്ഞില്ലെന്നോ!

കല്ലേറിനു ശേഷം തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്. എന്നാല്‍ രാവിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുഖ്യമന്ത്രിക്ക് കാറ് അയക്കാത്തിനെ തുടര്‍ന്ന് ഒരു ടാക്‌സി വിളിച്ചാണ് അദ്ദേഹം ഓഫീസിലെത്തിയത്. നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ ഒമ്പതരയോടെയാണ് മുഖ്യന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

Oommen Chandy

ഔദ്യോഗിക വാഹനത്തിനായി 15 മിനിട്ടോളം മുഖ്യമന്ത്രി കാത്തിരുന്നു. എന്നിട്ടും വരാത്തതിനെ തുടര്‍ന്ന് അദ്ദേഹം ഒരു ടാക്‌സി വിളിക്കുകയായിരുന്നു. വാഹനം എത്താത്തതിനാല്‍ ഐ എം ജിയില്‍ പങ്കെടുക്കേണ്ട ഒരു പരിപാടി മുഖ്യമന്ത്രി റദ്ദാക്കി. സാധാരണ ഗതിയില്‍ മുഖ്യമന്ത്രി എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് വാഹനങ്ങള്‍ എത്തുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നുമുണ്ട്. കൂടാതെ സഞ്ചരിക്കേണ്ട റൂട്ട് നിശ്ചയ്ക്കുകയും ഗതാഗത തടസ്സം നീക്കുകയും ചെയ്യണം. എന്നാല്‍ ഇതൊന്നും നടപ്പായില്ലെന്നല്ല കാറ് കൂടെ അയച്ചില്ല!

English summary
Again security breach, Chief minister Ommen Chandy went to office by taxi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X