കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലേയ്ക്ക് സ്ത്രീകളുടെ കുത്തൊഴുക്ക് 4 ദിവസത്തിനിടെ തടഞ്ഞത് 118 പേരെ

  • By Meera Balan
Google Oneindia Malayalam News

പത്തനംതിട്ട: കര്‍ക്കിടകമാസ പൂജകള്‍ക്കായി നടതുറന്ന ശബരി മലയിലേയ്ക്ക് സ്ത്രീകളുടെ കുത്തൊഴുക്ക്. ജൂണ്‍ 16 നാണ് നടതുറന്നത്. നട തുറന്ന് നാല് ദിവസത്തിനുള്ളില്‍ പന്പയില്‍ തടഞ്ഞ് തിരിച്ചയച്ചത് 118 സ്ത്രീകളെ. മേല്‍ശാന്തിയുടെ മകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ക്ഷേത്രത്തിലേയ്ക്ക് സ്ത്രീകളുടെ ഒഴുക്ക്.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പത്ത് വയസിനും അമ്പത് വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന് നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശം ലംഘിച്ചെത്തിയവരെയാണ് പമ്പയില്‍ തടഞ്ഞത്. പന്പ ഗണപതികോവിലിന് സമീപമുള്ള ദേവസ്വം ബോര്‍ഡ് ഗാര്‍ഡ് റൂമിന് സമീപമാണ് സ്ത്രീകളെ നിരീക്ഷിയ്ക്കുന്നത്.

Sabarimala

സ്ത്രീകളെ നിരീക്ഷിയ്ക്കുന്നതിന് മഫ്തിയില്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സംശയം തോന്നുന്ന സ്ത്രീകളുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഇവരെ തിരിച്ചയയ്ക്കും. ഇത്തരത്തിലാണ് 118 പേരെ മടക്കി അയച്ചത്. തമിഴ്‌നാട് കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് നിയമം ലംഘിച്ച് ഏറ്റവും അധികം വനിതകള്‍ എത്തുന്നത്. 14 വയസുള്ള പെണ്‍കുട്ടിയെയും മഫ്തി പൊലീസ് പിടികൂടി തിരിച്ചയച്ചിരുന്നു.

English summary
Security persons stopped 118 women from entering Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X