കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഫിന്റെ സിനിമയ്‌ക്കെതിരെ പോസ്റ്റിട്ട പെണ്‍കുട്ടികളെ ആക്രമിച്ചു

  • By Aswathi
Google Oneindia Malayalam News

തിരുവനന്തരപുരം: എന്ത് കിട്ടിയാലും പേസ്ബുക്കില്‍ ചര്‍ച്ചയ്ക്കിടുന്ന യുവതലമുറയാണ് നമുക്ക് ചുറ്റും. ഒരു സിനിമ കണ്ടു വന്ന് അതിനെ കുത്തി മുറിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി വിമര്‍ശിക്കുക സര്‍വ്വ സാധരണമാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വരെ സിനിമകള്‍ ഇത്തരത്തില്‍ വലിച്ചു കീറിയിട്ടുണ്ട്. എന്നാല്‍ ആസിഫ് അലി ഫാന്‍സ് അതങ്ങ് സമ്മതിച്ചു തരില്ല.

ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത ഹായ് അയാം ടോണി എന്ന സിനിമ കണ്ട പെണ്‍കുട്ടി സിനിമയെ കുറിച്ച മോശം കമന്റ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കു നേരെ ആക്രമണം. തിരുവനന്തപുരം സ്വദേശികളായ സന, സീന എന്നീ പെണ്‍കുട്ടികളാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് തങ്ങളെ ആക്രമിച്ചു എന്ന് കാണിച്ച് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Hi I Am Tony

ഇരുചക്രവാഹനത്തിലും ഓട്ടോയിലുമായി വന്ന 15 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണം നടന്നത്.

എന്നാല്‍ ആസിഫ് അലി നായകനായ ഹായ് അയാം ടോണി എന്ന ചിത്രത്തെ കുറിച്ച് മോശം കമന്റ് പോസ്റ്റിയപ്പോള്‍ തന്നെ ആരാധകര്‍ അത് പിന്‍വലിക്കാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടിരുന്നുവത്രെ. എന്നാല്‍ ഇതേ ചൊല്ലി വരുന്ന എന്ത് വിവാദവും ഏല്‍ക്കാന്‍ താന്‍ തയ്യാറാണെന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. ചിത്രത്തിന്റെ ക്ലൈമാക്‌സ് വെളിപ്പെടുത്തിയതിനൊപ്പം വളരെ മോശം സിനിമയാണെന്നായിരുന്നു പെണ്‍കുട്ടിയുടെ അഭിപ്രായം.

English summary
A recent post on Facebook by a short film actress ridiculously criticizing the movie,”‘Hi! I am Tony’ resulted in an outburst by the Asif Ali Fans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X