കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം കിട്ടണമെങ്കില്‍ ഇനി വയസ്സറിയിക്കണം?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യം വാങ്ങിക്കണമെങ്കില്‍ അല്ലെങ്കില്‍ തന്നെ ബുദ്ധിമുട്ടാണ്. വരിയില്‍ കാത്തുനില്‍ക്കണം., ചില്ലറ കരുതണം. എന്നാല്‍ ഇനി വയസ്സ് തെളിയിക്കുന്ന സര്‍ട്ടിക്കറ്റ് കൂടി ഹാജരാക്കണം എന്ന് കൂടി വന്നാലോ...

സംസ്ഥാനത്തെ 'മദ്യമേഖലയെ' കുറിച്ച് പഠനം നടത്തിയ ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു നിര്‍ദ്ദേശം വച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല.

Liquor Bottles

സംസ്ഥാനത്തെ മദ്യവില്‍പനക്ക് നിയന്ത്രണം വേണം എന്നതാണ് രാമചന്ദ്രന്‍ കമ്മീഷന്‍ മുന്നോ്ട് വക്കുന്ന പ്രധാന നിര്‍ദ്ദേശം. ബാറുകള്‍ക്ക് താത്കാലിക ലൈസെന്‍സ് നല്‍കാന്‍ പാടില്ലെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.

മോശം നിലവാരമുള്ള ബാറുകള്‍ക്ക് ലൈസെന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. ഇതിന്‍ പ്രകാരം നാനൂറിലധികം ബാറുകള്‍ ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. നിലവാരം ഉയര്‍ത്താതെ ഈ ബാറുകള്‍ക്ക് ലൈസെന്‍സ് നല്‍കരുതെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ത്രീ സ്റ്റാര്‍ പദവിയുള്ളവര്‍ക്ക് മാത്രം ബാര്‍ ലൈസെന്‍സ് നല്‍കിയാല്‍ മതിയത്രെ...

മദ്യശാലകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിക്കാനും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്. ബാറുകള്‍ രാവിലെ 11.30 മുതല്‍ രാത്രി 10 മണി വരെ പ്രവര്‍ത്തിച്ചാല്‍ മതി. കള്ളുഷാപ്പുകള്‍ക്ക് രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം.

മലയാളികളുടെ കള്ളുകുടി അവസാനിപ്പിക്കാമെന്ന പ്രതീക്ഷയൊന്നും രാമചന്ദ്രന്‍ കമ്മീഷനില്ല. അതുകൊണ്ട് വീര്യം കുറഞ്ഞ മദ്യം, ഷോപ്പുകളില്‍ കൂടുതല്‍ എത്തിക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം.

എന്നാല്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ സര്‍ക്കാരിനും എക്‌സൈസ് വകുപ്പിനും ബുദ്ധിമുട്ടുണ്ട്. ബാറുകള്‍ക്ക് താത്കാലിക ലൈസെന്‍സ് നല്‍കാനാണ് ഇപ്പോള്‍ എക്‌സൈസ് വകുപ്പിന്റെ തീരുമാനം. മാത്രമല്ല, കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന പല കാര്യങ്ങളും സര്‍ക്കാരിന്റെ മദ്യ നയത്തിന് വിരുദ്ധമാണെന്നും അഭിപ്രായമുണ്ട്.

English summary
Should provide age proof to buy liquor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X