കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക്ക്‌മെയിലിങ് കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ശരത്ചന്ദ്രപ്രസാദ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചി ബ്ലാക്ക്‌മെയിങ് കേസില്‍ തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുന്‍ എംഎല്‍എയും കെപിസിസി സെക്രട്ടറിയും ആയ ശരത്ചന്ദ്ര പ്രസാദ്. ബ്ലാക്ക് മെയിലിങ് കേസിലെ പ്രതി ശരത് ചന്ദ്ര പ്രസാദിന്റെ പേരില്‍ എംഎല്‍എ ഹോസ്റ്റലില്‍ മുറിയെടുത്ത് ഒളിച്ചു താമസിച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസ് ശരത്ചന്ദ്ര പ്രസാദിന്റെ മൊഴിയെടുത്തു.

ബ്ലാക്ക് മെയിലങ് കേസില്‍ മാധ്യമങ്ങള്‍ തന്നെ വിചാരണ ചെയ്യുകയാണെന്ന് ശരത് ആരോപിച്ചു. ഇതിന് പിന്നില്‍ ചിലര്‍ കളിക്കുന്നുണ്ടെന്നും ശരത് ചന്ദ്ര പ്രസാദ് ആരോപിക്കുന്നു. തന്നെ കുടുക്കാന്‍ ശ്രമിക്കുന്നവരുടെ ഇടയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുണ്ടെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്നും ശരത് പറഞ്ഞു.

Sarath Chandra Prasad

കേസിലെ പ്രതിയായ ജയചന്ദ്രന്‍ തന്‍റെ പേരിലുള്ള മുറിയില്‍ താമസിച്ചിട്ടില്ല. കൊട്ടാരക്കര സ്വദേശിയായ സുനിലിനാണ് മുറിയെടുത്ത് കൊടുത്തത്. അവിടെ ജയചന്ദ്രന്‍ ഉണ്ടായിരുന്നു എന്ന് പറയുന്നത് സത്യവിരുദ്ധമാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

ജയചന്ദ്രന്‍ തന്റെ പേരില്‍ മുറിയെടുത്ത് താമസിച്ചത് സംബന്ധിച്ച് നേരത്തെ വ്യക്തമാക്കിയ കാര്യങ്ങള്‍ തന്നെയാണ് അന്വേഷണ സംഘത്തിനോടും പറഞ്ഞത്. പാര്‍ട്ടിക്ക് വേണ്ടി ഇത്രനാളും കഷ്ടപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും എംഎല്‍എ ഹോസ്റ്റലില്‍ മുറിയെടുത്ത് കൊടുത്തിട്ടുണ്ടെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ റെക്‌സ് ഗോപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശരത് ചന്ദ്ര പ്രസാദിന്റെ മൊഴി രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയാണ് മൊഴിയെടുത്തത്.

English summary
Somebody is trying to trap me in blackmailing case: Sarathchandra Prasad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X