കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടി പട്ടിക്കൂട്ടില്‍: സ്കൂളിന് അംഗീകാരമുണ്ട്.. നടന്നത് മാധ്യമ വേട്ട?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കുടപ്പനക്കുന്ന് ജവഹര്‍ പബ്ലിക് സ്‌കൂളില്‍ അധ്യാപിക യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ചു എന്ന് പറയപ്പെടുന്ന സംഭവത്തില്‍ ദുരൂഹതകളേറെ. അംഗീകാരമില്ലെന്ന് പറഞ്ഞ് സ്‌കൂള്‍ അടപ്പിച്ച സര്‍ക്കാര്‍ നടപടിയും ദുരൂഹമാണ്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനമാണ് കുടപ്പനക്കുന്നിലെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. ഗുരുകുലം എജ്യുക്കേഷണല്‍ കോംപ്ലക്‌സ് എന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങിന്റെ വെബ്‌സൈറ്റില്‍ ഉണ്ട്.

School Kid

കഴിഞ്ഞ 25 വര്‍ഷമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പ്രിന്‍സിപ്പാളിന്റെ അവകാശവാദം. അങ്ങനെയെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പഞ്ചായത്ത് പ്രൊഫഷണല്‍ ടാക്‌സ് പിരിച്ചിട്ടുണ്ട്. സ്‌കൂളിലെ അധ്യാപകരുടെ ഇഎസ്‌ഐ വിഹിതവും അടച്ചിരുന്നു എന്നാണ് വിവരം.

അംഗീകാരമില്ലാത്ത സ്‌കൂള്‍ ആയിരുന്നെങ്കില്‍ എങ്ങനെയാണ് പഞ്ചായത്ത് പ്രൊഫഷണല്‍ ടാക്‌സ് പിരിച്ചിരുന്നത്, സര്‍ക്കാര്‍ ഇഎസ്‌ഐ വിഹിതം സ്വീകരിച്ചിരുന്നത്...? സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശശികല ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഇതെല്ലാമാണ്.

പട്ടിക്കൂട്ടില്‍ അടക്കപ്പെട്ടു എന്ന് പറയുന്ന കുട്ടിയുടെ വീട്ടുകാര്‍ക്കുള്ള മുന്‍ വൈരാഗ്യമാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആരോപിക്കുന്നത്. ആദ്യ ദിവസം വിഷയം റിപ്പോര്‍ട്ട് ചെയ്ത ദൃശ്യമാധ്യമങ്ങള്‍ സ്‌കൂള്‍ അധികൃതരുടെ വിശദീകരണം പോലും പലപ്പോഴും കേള്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

മാധ്യമങ്ങളെ വിലവച്ചില്ല എന്ന രീതിയില്‍ ആയിരുന്ന പലരും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പലരും പ്രതികാര ബുദ്ധിയോടെയാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നും ആരോപണം ഉയര്‍ന്നിരുന്നു.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂള്‍ അടപ്പിക്കുകയും ചെയ്തു. ലൈസെന്‍സോ സൗകര്യങ്ങളോ ഇല്ലെന്ന് പറഞ്ഞായിരുന്നു ഈ നടപടി. അപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഓപ്പണ്‍ സ്‌കൂളിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ രജിസ്‌ട്രേഷന് അംഗീകാരമില്ലേ എന്നതാണ് മറ്റൊരു ചോദ്യം. കേരളത്തില്‍ മാത്രം ഇപ്രകാരം 89 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിദ്യാര്‍ത്ഥിയെ അധ്യാപിക പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടിട്ടുണ്ടെങ്കില്‍ അത് ്അപലപനീയവും ശിക്ഷാര്‍ഹവും ആണ്. എന്നാല്‍ ഇക്കാര്യത്തില്‍ ശിക്ഷ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ പ്രധാനാധ്യാപികയെ മാത്രം ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ശിക്ഷ നടപ്പാക്കിയ അധ്യാപികയെ രണ്ടാം പ്രതിയാക്കിയെങ്കിലും അവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായതും ഇല്ല.

English summary
Student locked up in Kennel: The School is recognised by national institute of open schooling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X