കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയുടെ ഇടക്കാല ജാമ്യം ഒരാഴ്ച കൂടി നീട്ടി

  • By Meera Balan
Google Oneindia Malayalam News

Madani
ദില്ലി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഇടക്കാല ജാമ്യം വീണ്ടും നീട്ടി. ഒരാഴ്ചത്തേയ്ക്ക് കൂടിയാണ് സുപ്രീം കോടതി ജാമ്യം നീട്ടി നല്‍കിയിരിയ്ക്കുന്നത്. കര്‍ണാടക സൗഖ്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മദനി തനിയ്ക്ക് കേരളത്തില്‍ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിയ്ക്കും. കേരളത്തില്‍ ചികിത്സ വേണമെന്ന ആവശ്യവും അന്ന് കോടതി പരിഗണിയ്ക്കും. പ്രമേഹം നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് മദനിയുടെ വാദം. കണ്ണിന്റെ ചികിത്സയ്ക്കായി ശ്രീധരീയം കണ്ണാശുപത്രിയില്‍ പോകാന്‍ അനുമതി നല്‍കണമെന്നുമാണ് മദനിയുടെ ആവശ്യം.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ ആയിരുന്നു മദനി. ചികിത്സയ്ക്ക് വേണ്ടി ഒരു മാസത്തെ ഇടക്കാല ജാമ്യം സുപ്രീം കോടതി ഇദ്ദേഹത്തിന് അനുവദിച്ചത്. എന്നാല്‍ പിന്നീട് വീണ്ടും സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി ജാമ്യകാലാവധി നീട്ടുകയായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ മാസം സുപ്രീം കോടതി നീട്ടി നല്‍കിയ ജാമ്യകാലാവധി അവസാനിയ്ക്കാനിരിയ്‌ക്കെയാണ് മഅദ്‌നി സുപ്രീംകോടതിയെ സമീപിച്ചത്.

English summary
Supreme Court extends Madani's Bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X