കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഴയില്‍ചാടിയ പെണ്‍കുട്ടിയെ ഡ്രൈവര്‍മാര്‍രക്ഷിച്ചു

  • By Meera Balan
Google Oneindia Malayalam News

Girl River
തൊടുപുഴ: തൊടുപുഴ പാര്‍ക്കിനടുത്തെ പാലത്തില്‍ നിന്ന് പുഴയിവലേയ്ക്ക് ചാടിയ പെണ്‍കുട്ടിയെ ട്ാക്‌സി ഡ്രൈവര്‍മാര്‍ രക്ഷപ്പെടുത്തി. ഫോണ്‍ നമ്പര്‍ കൈമാറിയതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്നതിിനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി. തുടര്‍ന്നാണ് മണക്കാട് സ്വദേശിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സഹപാഠിയും അയല്‍വാസിയുമായ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഒരാള്‍ ശല്യം ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും പൊലീസില്‍ പരാതി നല്‍കി. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയാണ് മൊബൈല്‍ നമ്പര്‍ കൈമാറിയതെന്ന് ഇവര്‍ ആരോപിച്ചു. തുടര്‍ന്ന് അമ്മയെയും കുട്ടിയെയും പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. എന്നാല്‍ ശല്യം ചെയ്ത ആള്‍ക്ക് മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടില്ലെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

എന്നാല്‍ പരാതിക്കാര്‍ പെണ്‍കുട്ടിയ്‌ക്കെതിരെ ഉറച്ചും നിന്നു. സഹപാഠിയും അമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്്. പൊലീസ് കേസ് സൈബര്‍ സെല്ലിന് കൈമാറുമെന്ന് അറിയിച്ച് വിട്ടയച്ചു. സ്‌റ്റേഷനില്‍ നിന്ന് തിരികെ പോകുമ്പോഴാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രണിച്ചത്. ഈ സമയം പവര്‍കട്ടായിരുന്നു. പാലത്തിന് അക്കരെ നിന്ന ടാക്‌സി ഡ്രൈവര്‍മാര്‍ ഇത് കാണുകയും പുഴയിലേയ്ക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. പവര്‍കട്ട് സമയമായതിനാല്‍ കാറിന്റെ ഹെഡ്‌ലൈറ്റ് ഓണാക്കിയായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ടാക്‌സി ഡ്രൈവര്‍മാരായ ജനിനു, വിഷ്ണു, മനോജ്, ഓമനക്കുട്ടന്‍, അനീഷ്, രഞ്ജിത്ത് എന്നിവരാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

English summary
Taxi drivers save girl's life from suicide attempt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X