കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകദിനത്തില്‍ കുട്ടികള്‍ക്കായി മോദിയുടെ തത്സമയ പ്രസംഗം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേരളത്തിലെ സ്‌കൂളുകളിലെ കുട്ടികള്‍ കേള്‍ക്കണം. അതും അധ്യാപക ദിനത്തില്‍. ഇതിനായി തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദ്ദേശം തലസ്ഥാനത്ത് നിന്ന് പുറത്തിറങ്ങിക്കഴിഞ്ഞിരിക്കുന്നു.

പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദശം സ്‌കൂളുകള്‍ക്ക് അയച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഡയറക്ടറുടെ മാത്രം തീരുമാനമല്ല കെട്ടോ... കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ട് ചെയ്യുന്നു എന്നേ ഉള്ളൂ.

Narendra Modi

പ്രധാനമന്ത്രിയുടെ പ്രസംഗം വെറുതേ കേട്ടാല്‍ പോര. തത്സമയം തന്നെ കേള്‍ക്കണം. സെപ്തംബര്‍ അഞ്ചിനാണ് മോദി രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പ്രസംഗം തുടങ്ങും.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഇത്തരം പരിപാടികള്‍ പതിവായിരുന്നു. ടിവിയിലോ യൂ ട്യൂബിലോ പ്രസംഗം ലൈവ് ആയി കാണാന്‍ പറ്റാത്ത സാഹചര്യമുള്ള സ്‌കൂളുകളും നമ്മുടെ നാട്ടിലുണ്ട്. അത്തരം സ്‌കൂളുകളില്‍ റേഡിയോ വഴി പ്രസംഗം കേള്‍പ്പിക്കണം എന്നാണ് നിര്‍ദ്ദേശം.

എന്ത് സംഭവം ആയാലും രണ്ട് അഭിപ്രായം പതിവാണല്ലോ... അതുപോലെ തന്നെയാണ് ഇവിടേയും കാര്യങ്ങള്‍. മോദിയുടെ ലൈവ് പ്രസംഗം കുട്ടികളെ കാണിക്കുന്നതിനെതിരെ മുന്‍ വിദ്യാഭ്യാസമന്ത്രി എംഎ ബേബി രംഗത്തെത്തിയിട്ടുണ്ട്.

എന്തൊക്കെക്കെ സംഭവിച്ചാലും മോദിയുടെ പ്രസംഗം കേള്‍ക്കുന്നതില്‍ ഒരു തടസ്സവും ഉണ്ടാകരുതെന്നാണ് നിര്‍ദ്ദേശം. വൈദ്യുതി ബന്ധം തകരാറിലായാല്‍ ബദല്‍ സംവിധാനം കണ്ടെത്തണം എന്നും നിര്‍ദ്ദേശമുണ്ടത്രെ.

English summary
On September 5, as Prime Minister Narendra Modi spends an hour and 45 minutes with nearly 1,000 schoolchildren in Delhi, virtually every government and private school and adult education centre in the country will watch and listen to him live on TV, radio and the Internet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X