കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് ബിജെപിയുടെ ഭീഷണി; സംയമനം ദൗര്‍ബല്യമല്ല

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: തിരിച്ചടിക്കാന്‍ കഴിവില്ലാഞ്ഞിട്ടല്ല അത് ചെയ്യാത്തതെന്ന് കണ്ണൂരില്‍ സിപിഎമ്മിന് ബിജെപിയുടെ വക ഭീഷണി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തന്നെയാണ് ഇത്തരമൊരു ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന ആത്മസംയമനത്തെ ദൗര്‍ബല്യമായി കണക്കാക്കരുതെന്നാണ് വി മുരളീധരന്‍ കണ്ണൂരില്‍ പറഞ്ഞത്. ഒറ്റ നിര്‍ദ്ദേശം കൊണ്ട് വേണമെങ്കില്‍ ആ സംയമനം വലിച്ചെറിയാന്‍ പറ്റുമെന്നും മുരളീധരന്‍ പറഞ്ഞു.

V Muraleedharan

കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവത്തിലാണ് മുരളീധരന്റെ പ്രതികരണം. മനോജിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ബിജെപി നടത്തിയ ഹര്‍ത്താലിലും വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ എക്കാലവും തങ്ങള്‍ ഇങ്ങനെ നിശബ്ദരായിരിക്കില്ലെന്ന സൂചനയാണ് ഇപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്നത്.

മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. സുഹൃത്തിനെ വധിച്ചതിലുള്ള പ്രതികാരമായിരുന്നു മനോജ് വധത്തിന് പിന്നിലെന്നാണ് വിക്രമന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുള്ളത്. സിപിഎം നേതൃത്വത്തില്‍ നിന്ന് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്.

കണ്ണൂരില്‍ ബിജെപി നടത്തിയ ജനശക്തി സംഗമത്തിലായിരുന്നു വി മുരളീധരന്‍ ഭീഷണി മുഴക്കിയത്. ഇതിന് മുമ്പ് നടന്ന പല സംഭവങ്ങളും ബിജെപി നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന്റെ ഭാഗമാണെന്നതിന്റെ തെളിവാണ് മുരളീധരന്റെ ഭീഷണിയന്നാണ് സിപിഎമ്മിന്റെ ആരോപണം. ക്രമസമാധാന നില തകര്‍ക്കും എന്നതിന് സംസ്ഥാന സര്‍ക്കാരിനുള്ള ഭീഷണിയാണിതെന്നും സിപിഎം നേതാക്കള്‍ പ്രതികരിച്ചു.

English summary
Temperance is not a weakness: V Muraleedharan's threat to CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X