കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ജോക്കര്‍: മുസ്തഫക്ക് സസ്‌പെന്‍ഷന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ ജോക്കര്‍ എന്ന് വിശേഷിപ്പിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ ടിഎച്ച് മുസ്തഫയെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി നിര്‍വ്വാഹകസമിതിയോഗത്തിലാണ് തീരുമാനം.

രാഹുല്‍ ഗാന്ധി താഴേത്തട്ടില്‍ ആലോചിക്കാതെയാണ് ഓരോ തീരുമാനങ്ങളും എടുത്തിരുന്നതെന്നും അങ്ങനെ ആവിഷ്‌കരിച്ച നയങ്ങള്‍ ഒരു ജോക്കറിന്റേതായിപ്പോയെന്നും ആയിരുന്നു മുസ്തഫ കഴിഞ്ഞ ദിവസം പറഞ്ഞത്. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം രാഹുലാണെന്നും മുസ്തഫ വിമര്‍ശിച്ചിരുന്നു.

TH Musthafa

മുസ്തഫയുടെ വിമര്‍ശനങ്ങള്‍ കേരളത്തില്‍ മാത്രമല്ല, ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി. തിരഞ്ഞെടുപ്പിന് ശേഷം പലരും രാഹുലിനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നെങ്കിലും പേരെടുത്തുള്ള രൂക്ഷ പരസ്യവിമര്‍ശനം ആദ്യമായിട്ടായിരുന്നു. ദേശീയ നേതൃത്വവും ഈ വിഷയം ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് വിവരം.

തനിക്കെതിരെയുള്ള നടപടിയെ മുസ്തഫ സ്വാഗതം ചെയ്തു. എന്നാല്‍ താന്‍ രാഹുലിനെ ജോക്കര്‍ എന്ന് വിളിച്ചിട്ടില്ല എന്നാണ് മുസ്തഫ പറയുന്നത്. രാഹുലിന്റെ നടപടികള്‍ ജോക്കറിന്റേത് തുല്യമാണെന്ന് മാത്രമാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നതായും മുസ്തഫ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി നേതൃത്വത്തിലേക്ക് വരണം എന്നും മുസ്തഫ ആവശ്യപ്പെട്ടിരുന്നു .

English summary
TH Musthafa suspended from Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X