കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനിരോധനത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി

  • By Aswathi
Google Oneindia Malayalam News

കൊച്ചി: പലരുടെയും വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമിടയിലും മദ്യനിരോധനം നടപ്പിലാക്കണം എന്ന് തന്നെയാണ് ബഹുഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യം. എന്നാല്‍ അങ്ങനെ അങ്ങോട്ട് നിരോധിക്കാന്‍ കഴിയുന്ന ഒന്നാണോ ഇതൊക്കെ. മദ്യ നിരോധനത്തിന് അതിന്റേതായ പ്രശ്‌നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പൊതു ജനാഭിപ്രായം കണക്കിലെടുത്താണ് മദ്യം നിരോധിച്ചത്. മദ്യനയം സംബന്ധിച്ച് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാറിന്റെ മദ്യനിരോധന നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് മുഖ്യന്റെ പ്രതികരണം.

oommen-chandy

മദ്യം പൂര്‍ണമായി നിരോധിക്കുന്നത് തെറ്റായ തീരുമാനമാണെന്നാണ് ജസ്റ്റിസ് കഡ്ജു വിലയിരുത്തുന്നത്. അങ്ങനെ ചെയ്താല്‍ അത് കുറ്റകൃത്യങ്ങളിലേക്കും വ്യാജമദ്യ ദുരന്തങ്ങളിലേക്കും ആയിരിക്കും നയിക്കപ്പെടുക എന്നും കഡ്ജു പറയുന്നു.

മദ്യനിരോധനം വരുന്നതോടെ പൊലീസിന്റെ ജോലിഭാരം കൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ജോലിഭാരമടക്കമുള്ള പ്രശ്‌നങ്ങളില്‍ വര്‍ഷത്തിലൊരിക്കല്‍ ചര്‍ച്ച വേണമെന്ന പൊലീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യ നയം നിലവില്‍ വരുന്നതോടെ കേരളത്തിലെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകും. 23,000 കോടി രൂപയാണ് ടൂറിസം മേഖലയില്‍ നിന്ന് 2013 ല്‍ കേരളത്തിന് ലഭിച്ച വാര്‍ഷിക വരുമാനം. ഇതിന്റെ വലിയൊരു പങ്കും മദ്യ നിരോധനത്തിലൂടെ ഇല്ലതാകും എന്നാണ് ചില ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
There are some problems in alcohol prohibition said chief minister Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X