കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ... വെള്ളപ്പൊക്കം... മണ്ണിടിച്ചില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ചിലയിടങ്ങളില്‍ ഉരുള്‍ പൊട്ടലും ഉണ്ടായി. മഴക്കെടുതിയില്‍ നാല് പേര്‍ മരിച്ചു.

മൂന്ന് ദിവസമായി സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്യുന്നത്. വടക്കന്‍ കേരളത്തില്‍ മഴക്ക് അല്‍പം ശമനമുണ്ടെങ്കിലും ശനിയാഴ്ചയും തെക്കന്‍ കേരളത്തില്‍ മഴ തുടരുകയാണ്. തിങ്കളാഴ്ച വരെ മഴ ശക്തമായി തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൊല്ലം ജില്ലയിലെ കരവാളൂരില്‍ വീട് ഇടിഞ്ഞ് വീണാണ് ഒരാള്‍ മരിച്ചത്. കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ ഓടയില്‍ വീണ് മറ്റൊരാളും മരിച്ചിട്ടുണ്ട്.പത്തനംതിട്ടയിലെ പ്രമാടത്ത് യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ജില്ലയിലെ മല്ലപ്പള്ളിയില്‍ ഒരു വിദ്യാര്‍ത്ഥിയും വെള്ളക്കെട്ടില്‍ വീണ് മരിച്ചിട്ടുണ്ട്‌

മഴ, വെള്ളപ്പൊക്കം

മഴ, വെള്ളപ്പൊക്കം

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്.

രക്ഷപ്പെടുത്താന്‍ ഇത് തന്നെ മാര്‍ഗ്ഗം

രക്ഷപ്പെടുത്താന്‍ ഇത് തന്നെ മാര്‍ഗ്ഗം

വെള്ളം കയറി സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ റബ്ബര്‍ ബോട്ടുകളാണ് ദ്രുതകര്‍മ സേന ഉപയോഗിക്കുന്നത്.

ഉരുള്‍ പൊട്ടല്‍

ഉരുള്‍ പൊട്ടല്‍

സംസ്ഥാനത്തിന്റെ മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. കോന്നി, പൂഞ്ഞാര്‍, ഈരാറ്റുപേട്ട എന്നിവിടങ്ങിളില്‍ ഉരുള്‍പൊട്ടി. കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

പുഴകള്‍ കരകവിഞ്ഞൊഴുകുന്നു

പുഴകള്‍ കരകവിഞ്ഞൊഴുകുന്നു

തിരുവനന്തപുരം ജില്ലയില്‍ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. വാമനപുരം നദി കരകവിഞ്ഞൊഴുകി. കരമനയാറ്റിലും വെള്ളം പൊങ്ങി.

 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം, കോഴിക്കോട് കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ന്യൂനമര്‍ദ്ദം

ന്യൂനമര്‍ദ്ദം

കന്യാകുമാരി മേഖലയില്‍ രൂപംകൊണ്ട് ന്യൂനമര്‍ദ്ദമാണ് ഇപ്പോഴത്തെ ശക്തമായ മഴക്ക് കാരണം. തിങ്കളാഴ്ചവരെ മഴ തുടരും.

English summary
Torrential rain in Kerala, four death reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X