കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലകൃഷ്ണ പിള്ള സ്വര്‍ണക്കട്ടികള്‍ സൂക്ഷിക്കാനേല്‍പ്പിച്ചെന്ന് വെളിപ്പെടുത്തല്‍

  • By Gokul
Google Oneindia Malayalam News

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലക്ൃഷ്ണ പിള്ളയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. അജ്ഞാതരായ അക്രമികളാല്‍ ആക്രമിക്കപ്പെട്ട് ചികിത്സയില്‍ കഴിയുന്ന അദ്ധ്യാപകന്‍ കൃഷ്ണകുമാര്‍ ആണ് പിള്ളയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

ബാലകൃഷ്ണ പിള്ള സ്വര്‍ണക്കട്ടികള്‍ തന്റെ വീട്ടില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നതായി അദ്ധ്യാപകന്‍ അഭിമുഖത്തില്‍ പറയുന്നു. തന്റെ കുടുംബവീട്ടില്‍ പിതാവ് രാഘവന്‍ പിള്ളയെയാണ് സ്വര്‍ണക്കട്ടികള്‍ സൂക്ഷിക്കാനേല്‍പ്പിച്ചത്. ഇടമലയാര്‍ ഗ്രാഫൈറ്റ് കേസ് റെയ്ഡ് നടക്കുന്ന സമയത്തായിരുന്നു അത്. റെയ്ഡിനുശേഷം സ്വര്‍ണക്കട്ടികള്‍ തിരിച്ചു നല്‍കിയെന്നും അദ്ധ്യാപകന്‍ പറഞ്ഞു.

സ്വര്‍ണക്കട്ടികള്‍ക്കു മുകളില്‍ മെയ്ഡ് ഇന്‍ സ്വിറ്റ്‌സര്‍ലന്റ് എന്നെഴുതിയിരുന്നതായും വാളകം കേസില്‍ അക്രമത്തിന് ഇരയായ അദ്ധ്യാപകന്‍ കൃഷ്ണകുമാര്‍ വെളിപ്പെടുത്തി. മാത്രമല്ല, ഇടമലയാര്‍ കേസില്‍ സിമന്റ് മറിച്ചുവിറ്റത് വാളകത്തു തന്നെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബവുമായി ബാലകൃഷ്ണ പിള്ളയ്ക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്.

balakrishna-pillai

എന്നാല്‍, സ്‌കൂളില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ അകന്നത്. സ്‌കൂളിലെ അരി കടത്തിയത് താന്‍ തടഞ്ഞതാണ് കാരണമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ആനകള്‍ക്ക് ഭക്ഷണം നല്‍കാനായി സ്‌കൂളിലെ അരിയായിരുന്നു കടത്തിയിരുന്നതെന്ന് കൃഷ്ണകുമാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ അദ്ധ്യാപകന്റെ വെളിപ്പെടുത്തലുകള്‍ ബാകൃഷ്ണപിള്ള നിഷേധിച്ചിട്ടുണ്ട്.

അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിഐ ബാലകൃഷ്ണ പിള്ളയെയും മകന്‍ ഗണേഷ് കുമാറിനേയും യും നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അദ്ധ്യാപകന്റെ വെളിപ്പെടുത്തുകള്‍ പുറത്തുവന്നിരിക്കുന്നത്. തന്നെ മര്‍ദ്ദിച്ചത് ബാലകൃഷ്ണ പിള്ളയുടെ ആള്‍ക്കാരാണെന്നാണ് അദ്ധ്യാപകന്റെ ആരോപണം.

English summary
Valakom case teacher Krishna Kumar interview
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X