കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളുകുടി മുട്ടിക്കാന്‍ കെപിസിസി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് ആയപ്പോള്‍ കോണ്‍ഗ്രസിലെ ചില്ല പുള്ളികള്‍ക്ക് വല്ലാത്ത പണിയാണ് കിട്ടിയത്. അതില്‍ കേരളത്തിലെ ഒട്ടുമിക്കവരും സന്തോഷിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മദ്യപര്‍ക്ക് കൂടി ഒരു പണി തരികയാണ് കെപിസിസി പ്രസിഡന്റ്.

കേരളത്തില്‍ ഇനി പുതിയതായി ബാര്‍ ലൈസെന്‍സ് അനുവദിക്കരുതെന്നാണ് വിഎം സുധീരന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ബാറുകള്‍ അനുവദിക്കുന്നതില്‍ ഉദാരമനസ്സ് കാട്ടിയിരുന്ന എക്‌സൈസ് മന്ത്രി കെ ബാബു ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

VM Sudheeran

സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം നടന്ന ആദ്യ കെപിസിസി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പരിസ്ഥിതി സ്‌നേഹിയും മദ്യ വിരുദ്ധനും ആയ സുധീരന്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ച് കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരിന് എന്ത് ചെയ്യാനാകും.

മദ്യത്തിന്റെ വിഷയമായതുകൊണ്ട് സുധീരനെ എതിര്‍ത്ത് രംഗത്ത് വരാന്‍ ആര്‍ക്കും ധൈര്യവും ഉണ്ടാവില്ല. മദ്യപരുടെ തലസ്ഥാനമാണെങ്കിലും മദ്യത്തെ പിന്തുണച്ച് പൊതുവേദികളില്‍ മുന്നോട്ട് വരാന്‍ മദ്യപര്‍ പോലും തയ്യാറാകാത്ത നാടാണല്ലോ...

എന്തായാലും സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. വേണമെങ്കില്‍ സാങ്കേതികവും പ്രായോഗികവും ആയ ബുദ്ധിമുട്ടുകള്‍ കാണിച്ച് സുധീരന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും തള്ളാവുന്നതേ ഉള്ളൂ.

English summary
VM Sudheeran ask government not to issue more bar license .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X