കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ വിളിക്കാതെ നികുതി കൂട്ടരുതെന്ന് വിഎസ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നികുതി ഭാരം ജനങ്ങളുടെ തലയില്‍ കെട്ടിവക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. നിയമസഭ വിളിച്ചു ചേര്‍ക്കാതെ നികുതി വര്‍ദ്ധന നടപ്പാക്കരുതെന്നാണ് വിഎസ് ഉന്നയിക്കുന്ന ആവശ്യം.

ഓര്‍ഡിനന്‍സ് പുറത്തിറക്കി നികുതി വര്‍ദ്ധന നടപ്പിലാക്കുന്നത് നിയമ സഭയെ നോക്കുകുത്തിയാക്കുന്നതിന് തുല്യമാണ്. ഭരണഘടനാ വിരുദ്ധമായുള്ള നികുതി വര്‍ദ്ധന ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

VS Achuthanandan

സര്‍ക്കാര്‍ ചെയ്യുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും ജനങ്ങള്‍ അധിക നികുതി നല്‍കേണ്ട ആവശ്യമില്ലെന്നും വിഎസ് ആഹ്വാനം ചെയ്തു. കടുത്ത സമരപരിപാടികളുമായി പ്രതിപക്ഷം രംഗത്തെത്തുമെന്ന സൂചനയാണ് വിഎസ് നല്‍കുന്നത്.

2100 കോടി രൂപയുടെ അധിക നികുതി ബാധ്യതയാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുന്നത്. വെള്ളക്കരം കുത്തനെ കൂട്ടി. മദ്യത്തിനും സിഗററ്റിനും നികുതി കൂട്ടാനാണ് തീരുമാനം. പലമേഖലകളിലും സെസ് ഏര്‍പ്പെടുത്താനും തീരുമാനം ഉണ്ട്.

കഴിഞ്ഞ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ഖജനാവില്‍ പണമുണ്ടായിരുന്നു എന്നാണ് ഇടതുപക്ഷത്തിന്റെ അവകാശവാദം. പിന്നെങ്ങനെയാണ് ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിനുണ്ടായതെന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു.

മജ്യ നിരോധനമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം എന്ന തോന്നല്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.

English summary
VS protests Government's plan to increase tax without the permission of Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X