കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റില്‍ ഇന്നസെന്റിന്റെ ആദ്യത്തെ ചോദ്യം...

  • By Soorya Chandran
Google Oneindia Malayalam News

ചാലക്കുടി: മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചപ്പോള്‍ പുരികം വളച്ചവര്‍ ഏറെയായിരുന്നു. ഇവിടെ സിനിമയില്‍ കോമഡി കളിച്ച് നടക്കുന്ന ഇന്നച്ചന്‍ പാര്‍ലമെന്റില്‍ പോയിട്ട് എന്ത് കാണിക്കാനാണെന്നായിരുന്നു പലരുടേയും ഉള്ളിലെ സംശയം.

ഇങ്ങനെ സംശയം പറഞ്ഞവരുടെ തലതൊട്ടപ്പന്‍മാര്‍ വരെ ലോക്‌സഭയില്‍ ഒരു ചോദ്യം പോലും ചോദിക്കാതെ ഇരിക്കുന്നുണ്ടെങ്കിലും ഇന്നസെന്റ് ആ ടൈപ്പ് അല്ലെന്ന് തെളിയിച്ചു. ഇന്നച്ചനും ചോദിച്ചു പാര്‍ലമെന്റില്‍ ഒരു ചോദ്യം. ഇന്നസെന്റ് എന്ന എംപിയുടെ കന്നി ചോദ്യം.

Innocent

കസ്റ്റംസ് തീരുവ, എക്‌സൈസ് തീരുവ, ആദായക നികുതി... ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ കുറേ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടല്ലോ... അതുകൊണ്ട് സര്‍ക്കാരിനെന്തെങ്കിലും വരുമാന നഷ്ടം ഉണ്ടോ, ഉണ്ടെങ്കില്‍ അതെത്ര...? ഇതായിരുന്നു ഇന്നച്ചന്റെ ചോദ്യം.

ലോക്‌സഭയില്‍ എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിക്കാന്‍ പക്ഷേ ഇന്നസെന്റിന് കഴിഞ്ഞിട്ടില്ല കെട്ടോ. ധനസഹമന്ത്രി നിര്‍മല സീതാരാമന് എഴുതി നല്‍കുകയാണ് ചെയ്തത്. മന്ത്രി ഉത്തരവും കൊടുത്തു.

ചാലക്കുടിയില്‍ പിസി ചാക്കോയെ അട്ടിമറിച്ചാണ് ഇന്നസെന്റ് പാര്‍ലമെന്റില്‍ എത്തിയത്. സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു ഇന്നസെന്റ്. സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമായ ഇന്നസെന്റ് പക്ഷേ പാര്‍ട്ടി പരിപാടികളിലൊന്നും ഇപ്പോഴും സജീവമല്ല.

English summary
What was the first question of Innocent in Loksabha?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X