കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസ്റ്റര്‍ ജെസ്മിക്കില്ലാത്ത എന്താണ് ട്രെഡ്‌വെലിന്

Google Oneindia Malayalam News

കന്യാസ്ത്രീ മഠങ്ങളില്‍ യേശു ഇല്ലെന്നും അവിടെ നിന്നും യേശു പടിയിറങ്ങിപ്പോയി എന്നും പറഞ്ഞ സിസ്റ്റര്‍ ജെസ്മിയെ ഓര്‍മയില്ലേ? സഭയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ തിരുവസ്ത്രം ഉപേക്ഷിച്ച സിസ്റ്റര്‍ ജെസ്മിയെ? ആമേന്‍ എന്ന പുസ്തകത്തെ ഓര്‍മയില്ലേ? ലോകത്തിലെ ഏറ്റവും പ്രബലമായ കൃസ്ത്യന്‍ സഭയുടെ അന്തപുര രഹസ്യങ്ങളിലേക്കാണ് സിസ്റ്റര്‍ ജെസ്മി ആമേനിലൂടെ വിരല്‍ ചൂണ്ടിയത്.

അതുപോലെ ഒരു തുറന്നുപറച്ചിലാണ് അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്ലും നടത്തിയത്. പുസ്തകത്തിന്റെ പേര്‍ ഹോളി ഹെല്‍ അഥവാ വിശുദ്ധ നരകം. എന്നാല്‍ എന്തൊക്കെ പുകിലാണ് ട്രെഡ്വെല്ലിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഉണ്ടായത്. ന്യൂയോര്‍ക്ക് വരെ പോയാണ് ചിലര്‍ ഗായത്രിയുടെ ഇന്റര്‍വ്യൂ എടുത്തത്.

ആമേനിലെ ലൈംഗിക പീഡനം പോലുള്ള ഇക്കിളിക്കഥകള്‍ മാത്രമാണ് കുറച്ചുകാലം ചര്‍ച്ച ചെയ്യപ്പെട്ടത്. അത് മാറ്റിനിര്‍ത്തിയാല്‍ മഠത്തിനെതിരെ അന്വേഷണം വേണം എന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്ന ആരും സഭയ്ക്ക് നേരെ അന്വേഷണം വേണം എന്ന് പറഞ്ഞിരുന്നില്ല. എന്താണ് സിസ്റ്റര്‍ ജെസ്മിയും ഗായത്രിയും തമ്മിലുള്ള വ്യത്യാസം. സിസ്റ്റര്‍ ജെസ്മിക്കില്ലാത്ത എന്താണ് അമൃതാനന്ദമയി ശിഷ്യയായിരുന്ന ട്രെഡ്വെല്ലിനുള്ളത്?

റിവേഴ്‌സ് ജാതിഭ്രാന്തോ?

റിവേഴ്‌സ് ജാതിഭ്രാന്തോ?

ഭൂരിപക്ഷ സമുദായങ്ങളോട് പൊതുസമൂഹത്തിനുള്ള അസഹിഷ്ണുത അഥവാ റിവേഴ്‌സ് ജാതിഭ്രാന്ത് എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസമാണോ സിസ്റ്റര്‍ ജെസ്മിക്ക് കിട്ടാത്ത പ്രാധാന്യം അല്ലെങ്കില്‍ ജെസ്മിയുടെ പുസ്തകത്തിന് കിട്ടാത്ത പ്രാധാന്യം ഹോളി ഹെല്ലിനും ട്രെഡ്‌വെല്ലിനും കിട്ടുന്നതിന് പിന്നില്‍? ആണ് എന്ന് പറയുന്നവരുണ്ട്.

സിസ്റ്റര്‍ ജെസ്മി പറഞ്ഞത്

സിസ്റ്റര്‍ ജെസ്മി പറഞ്ഞത്

പുരോഹിതന്മാര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും സഭകളില്‍ ലൈംഗികപീഡനം നടക്കുന്നു എന്നുമാണ് ആമേന്‍ എന്ന പുസ്തകത്തിലൂടെ സിസ്റ്റര്‍ ജെസ്മി പറഞ്ഞുവെക്കുന്നത്.

അങ്ങനെ തന്നെയിരിക്കട്ടെ

അങ്ങനെ തന്നെയിരിക്കട്ടെ

അങ്ങനെ തന്നെയിരിക്കട്ടെ എന്നാണ് ആമേന്‍ എന്ന വാക്കിനര്‍ഥം. ജെസ്മി പറഞ്ഞ ഗുരുതരമായ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് പക്ഷേ അധികമാര്‍ക്കും തോന്നിയില്ല. മാധ്യമങ്ങള്‍ക്ക് കൃസ്ത്യന്‍ സഭയോടുള്ള പേടിയാണ് കാരണമെന്നാണ് പലരും ഇതിന് കാരണമായി പറഞ്ഞത്.

ആമേനിന്റെ പശ്ചാത്തലം

ആമേനിന്റെ പശ്ചാത്തലം

അഭയ കേസ്, ആലപ്പുഴയിലെ കന്യാസ്ത്രീയുടെ എം എം എസ്, സിസ്റ്റര്‍ അനുപമ മേരിയുടെ ആത്മഹത്യ തുടങ്ങിയ പശ്ചാത്തിലാണ് ആമേന്‍ എന്ന പുസ്തകം പുറത്തുവന്നത്. ഡി സി ബുക്‌സായിരുന്നു പ്രസാധകര്‍.

ജെസ്മിയും ഗായത്രിയും

ജെസ്മിയും ഗായത്രിയും

തിരുവസ്ത്രമഴിച്ചുവെച്ച് സഭ വിട്ടുപോന്ന ശേഷമാണ് സിസ്റ്റര്‍ ജെസ്മി ആമേന്‍ എഴുതിയത്. ആശ്രമം വിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗായത്രി എന്ന് ട്രെഡ്വെല്‍ ഹോളി ഹെല്‍ എഴുതിയത്.

ലൈംഗിക വിഷയങ്ങള്‍

ലൈംഗിക വിഷയങ്ങള്‍

ആമേനിലും ഹോളി ഹെല്ലിലും ചര്‍ച്ച ചെയ്യപ്പെടുന്നത് ലൈംഗികാതിക്രമങ്ങളാണ്. വിശ്വാസികള്‍ ശരിയെന്ന് കരുതുന്ന വ്യവസ്ഥാപിത നിലപാടുകളോടുള്ള പ്രതിഷേധമാണ് ഇരു പുസ്തകങ്ങളും.

കന്യാസ്ത്രീകളും അമ്മയും

കന്യാസ്ത്രീകളും അമ്മയും

കന്യാസ്ത്രീകള്‍ തമ്മിലുള്ള ഇടപാടുകളും കുമ്പസാരിക്കാന്‍ വരുന്ന കന്യാസ്ത്രീകളെ അച്ചന്മാര്‍ ചുംബിക്കുന്നതുമാണ് ആമേനില്‍ ജെസ്മി പറയുന്നതെങ്കില്‍ മഠത്തില്‍ അമ്മയുടെയും ശിഷ്യരുടെയും ബന്ധമാണ് ട്രെഡ്‌വെല്ലിന് പുറത്തറിയിക്കാനുള്ളത്.

 അഭയ മുതല്‍ ഗായത്രി വരെ

അഭയ മുതല്‍ ഗായത്രി വരെ

കോട്ടയം സെന്റ് പയസ് മഠത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അഭയ മുതല്‍ സിസ്റ്റര്‍ ജെസ്മിയും സിസ്റ്റര്‍ അനുപമയും സിസ്റ്റര്‍ ലിസയും കടന്ന് ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്ലില്‍ എത്തിനില്‍ക്കുന്നു അപ്രിയ സത്യങ്ങള്‍ പറയുന്നവരുടെ നിര.

 ഇരട്ടത്താപ്പ്

ഇരട്ടത്താപ്പ്

സിസ്റ്റര്‍ ജെസ്മിയുടെ പുസ്തകം വായിച്ച് അന്വേഷണം ആവശ്യപ്പെടാത്തവരാണ് ഹോളി ഹെല്‍ വായിച്ചും അവരുടെ ഇന്റര്‍വ്യൂ കേട്ടും മഠത്തിനെ കുറ്റപ്പെടുത്തുകയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്യുന്നത്. വിദേശിയായ ട്രെഡ്വെല്‍ മറ്റൊരു മത വിശ്വാസിയാണ് എന്നതും ഇതൊരു ഗൂഡാലോചനയാണ് എന്ന് വിശ്വസിക്കുന്നവര്‍ അതിന് കാരണമായി പറയുന്നുണ്ട്.

ഇക്കിളിക്കഥകള്‍

ഇക്കിളിക്കഥകള്‍

ആമേനിലെ ലൈംഗിക പീഡനം പോലുള്ള ഇക്കിളിക്കഥകളാണ് ഇവിടെ ചര്‍ച്ചയായത്. എന്നാല്‍ അമൃതാനന്ദമയി മഠത്തിനെതിരെ സാമ്പത്തിക ക്രമക്കേടുകള്‍, കൊലപാതകം, പീഡനം തുടങ്ങിയവയില്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

മാധ്യമങ്ങളും ഫേസ്ബുക്കും

മാധ്യമങ്ങളും ഫേസ്ബുക്കും

ആമേന്‍ എന്ന പുസ്തകത്തിനും ഹോളി ഹെല്‍ എന്ന പുസ്തകത്തിനും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ അടക്കമുള്ള ന്യൂ ജനറേഷന്‍ മാധ്യമങ്ങള്‍ നല്‍കിയ പ്രതികരണവും ഒരുപോലെയായിരുന്നില്ല. ഒരുപക്ഷേ ആമേന്‍ ഇറങ്ങുന്ന കാലത്ത് സോഷ്യല്‍ സൈറ്റുകള്‍ ഇത്രയും പ്രചാരത്തിലായിരുന്നില്ല എന്നതാവും കാരണം.

രാഷ്ട്രീയം

രാഷ്ട്രീയം

സിസ്റ്റര്‍ ജസ്മിയുടെ പുസ്തകം ഇറങ്ങിയപ്പോള്‍ പിണറായി വിജയനോ വി എസ് അച്യുതാനന്ദനോ അത് പോലുള്ള മറ്റേതെങ്കിലും പ്രമുഖ നേതാവോ ഒരു അന്വേഷണം ആശ്യപ്പെട്ടിരുന്നോ. ഇന്ന് ഉമ്മന്‍ചാണ്ടിയുടെയും സുധീരന്റെയും മൗനത്തെ കുറ്റം പറയുന്ന എത്രപേര്‍ പിണറായി വിജയന്റെ പ്രസ്താവന ആവശ്യപ്പെട്ടിരുന്നു? എന്നാണ് മഠത്തിന് വേണ്ടി വാദിക്കുന്നവരുടെ ചോദ്യം.

 ആരോപണങ്ങളില്‍ കഴമ്പുണ്ടോ

ആരോപണങ്ങളില്‍ കഴമ്പുണ്ടോ

ആമേനും ഹോളി ഹെല്ലും പറയുന്ന കാര്യങ്ങള്‍ക്ക് ഒരേ സ്വഭാവമാണെങ്കിലും രണ്ടും രണ്ട് സംഭവമാണ്. അത് കൊണ്ട് തന്നെ ഹോളി ഹെല്ലില്‍ പറയുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ അന്വേഷിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണത്തില്‍ നിന്നും ഒളിച്ചോടുന്നതിനെക്കാള്‍ മഠത്തിന് നല്ലത് നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുക എന്നതാണ്.

ഭീഷണി കൊണ്ടെന്ത് കാര്യം

ഭീഷണി കൊണ്ടെന്ത് കാര്യം

പുസ്തകം ആരോപിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുന്നതോ മാധ്യമങ്ങള്‍ക്കെതിരെ നോട്ടീസയക്കുന്നതോ മഠത്തിന്റെ ഇമേജ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളെ സഹായിക്കും എന്ന് കരുതാന്‍ തരമില്ല.

English summary
Where is siter Jesme and her book Amen. Similarities between Amen and Holly Hell. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X