കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങല്‍ കൊല:നിനോമാത്യുവിന് നേരെ വീണ്ടുംആക്രമണം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ പ്രതി നിനോ മാത്യുവിന് നേരെ വീണ്ടും ആക്രമണ ശ്രമം. കസ്റ്റഡി കാലാവധി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു സംഭവം.

ഒരു അഭിഭാഷകയാണ് നിനോയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇവര്‍ സ്വന്തം മൊബൈല്‍ ഫോണ്‍ നിനോക്ക് നേരെ എറിയുകയായിരുന്നു. പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് സംഭവം.

Attingal Murder

'ആ കുട്ടി എന്ത് പിഴച്ചെടാ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു അഭിഭാഷക മൊബൈല്‍ ഫോണ്‍ നിനോക്ക് നേരെ വലിച്ചെറിഞ്ഞത്. മുഖം ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെങ്കിലും ഫോണ്‍ നിനോ മാത്യുവിന്റെ ദേഹത്ത് കൊണ്ടില്ല.

നിനോയെ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞ് വലിയ ജനക്കൂട്ടം തന്നെ കോടതി മുറ്റത്തുണ്ടായിരുന്നു. അഭിഭാഷകരും നാട്ടുകാരും പോലീസും നോക്ക നില്‍ക്കെയാണ് അഭിഭാഷക കയര്‍ത്തുകൊണ്ട് നിനോക്ക് നേരെ തിരിഞ്ഞത്.

പെട്ടെന്നുള്ള ആക്രമണമായതിനാല്‍ പോലീസും ഞെട്ടിപ്പോയി. ഉടന്‍ തന്നെ നിനോക്ക് ചുറ്റും വലയം തീര്‍ത്ത് സുരക്ഷ ഉറപ്പ് വരുത്തി. ഇത് രണ്ടാം തവണയാണ് നിനോ മാത്യുവിന് നേരെ ആക്രമണം ഉണ്ടാകുന്നത്. നേരത്തെ തെളിവെടുപ്പിനായി ടെക്നോ പാര്‍ക്കില്‍ കൊണ്ടുപോയപ്പോള്‍ ജീവനക്കാര്‍ സംഘം ചേര്‍ന്ന് നിനോ മാത്യുവിനെ ആക്രമിച്ചിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വീണ്ടും റിമാന്‍ഡ് ചെയ്തു. പിന്നീട് നിനോ മാത്യുവിനെ ആറ്റിങ്ങല്‍ സബ് ജയിലിലേക്ക് മാറ്റി.

English summary
Woman Advocate threw mobile phone towards Nino Mathew in court premises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X