കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്ധ്യ കത്ത് കൊടുത്തു, സസ്‌പെന്‍ഷന്‍ പോലീസുകാര്‍ക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിങ് കേസിലെ പ്രതി ബിന്ധ്യ തോമസ് കത്ത് കൊടുത്തതിന് സസ്‌പെന്‍ഷന്‍ കിട്ടിയത് പോലീസുകാര്‍ക്ക്. നാല് വനിത പോലീസുകാരെയാണ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

പിരപ്പന്‍കോട് സ്വദേശിയായ രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കുമ്പോഴാണ് സംഭവം. താന്‍ തയ്യാറാക്കിയ കത്ത് കോടതി വളപ്പില്‍ വച്ച് ബിന്ധ്യ മാധ്യമങ്ങള്‍ക്ക് നല്‍കി. പോലീസുകാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതാണ് നടപടിക്ക് കാരണം.

Bindhya and Ruksana

സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിന്ധ്യയോടൊപ്പം തൊട്ട് തലേന്ന് ഉണ്ടായിരുന്ന പോലീസുകാരികള്‍ക്കാണ് കൃത്യവിലോപത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചത്.

വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലായിരുന്നു ബിന്ധ്യയെ താമസിപ്പിച്ചിരുന്നത്. ഇവിടെ വച്ച് കത്തെഴുതാന്‍ പോലീസുകാര്‍ ബിന്ധ്യക്ക് സഹായം നല്‍കിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജയലക്ഷ്മി, ശ്രീലത, ഷാനിമോള്‍, ഷോഭിത എന്നിവര്‍ക്കെതിരെയാണ് നടപടി.

എന്നാല്‍ കത്തെഴുതാന്‍ തങ്ങള്‍ സഹായം ചെയ്തിട്ടില്ലെന്നാണ് വനിത പോലീസുകാരുടെ വാദം. അങ്ങനെയെങ്കില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് ദേഹപരിശോധന നടത്തിയില്ലേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനും ഇവര്‍ക്ക് സാധിച്ചിട്ടില്ല. പോലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പരാമര്‍ശങ്ങളായിരുന്നു ബിന്ധ്യയുടെ കത്തില്‍ ഉണ്ടായിരുന്നത്.

English summary
Women police officers suspended for allowing Bindhya Thomas to write letter against police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X