കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റിപ്പിരിഞ്ഞ ലാല്‍ജോസിനും സംഘത്തിനും കെടിഡിസി പണം നല്‍കില്ല

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമാക്കി ചിരിത്രത്തിലാദ്യമായി ഒരു സംഘം കരമാര്‍ഗ്ഗം രാജ്യം കടന്ന് പോകുന്ന വാര്‍ത്ത പ്രാധാന്യം നല്‍കിയിരുന്നു. അതും കേരളത്തിലെ അറിയപ്പെടുന്ന ഒരു സംവിധായകന്‍ എന്നത് കേരളക്കരയ്ക്ക് അഭിമാനവും.

എഴുപത്തിയഞ്ചു ദിവസങ്ങള്‍ക്കൊണ്ട് 27 രാജ്യങ്ങള്‍ കാറില്‍ സഞ്ചരിക്കുന്ന ലാല്‍ ജോസിനും സംഘത്തിനും ടൂറിസം വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇനിയത് നടക്കില്ല. നിബന്ധനകള്‍ പാലിക്കാതെ സംഘം ഇടയ്ക്ക് വച്ച് പിരിഞ്ഞതാണ് കാരണം.

lal-jose

ടൂറിസം വകുപ്പിനോട് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചിരുന്നെങ്കിലും പുറപ്പെടുന്ന രണ്ടു ദിവസം മുമ്പാണ് 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായത്. പക്ഷെ മൂന്ന് പേര്‍ക്ക് വിദേശ യാത്ര നടത്താന്‍ 10 ലക്ഷം രൂപ അനുവദിക്കുമ്പോള്‍ അതിനു പകരമായി കേരള ടൂറിലത്തിന് നേട്ടമുണ്ടാകണം എന്നതിനാല്‍ ചില നിബന്ധനകള്‍ വച്ചിരുന്നു.

സംഘം സഞ്ചരിക്കുന്ന ഫോഡ് എന്‍ഡവര്‍ കാറില്‍ കേരള ടൂറിസത്തിന്റെ ലോഗോ വെയ്ക്കുക, കേരള ടൂറിസത്തെ കുറിച്ച് പോകുന്ന നാടുകളില്‍ പ്രചാരണം നടത്തുക, തിരികെ വന്ന് മൂവരം പത്ര സമ്മേളനം നടത്തുക, യാത്രയുടെ തെളിവുകള്‍ ഹാജരാക്കുക എന്നിങ്ങനെയായിരുന്നു നിബന്ധനകള്‍.

എന്നാല്‍ കാറിലെ ലോഗോ ഒഴിച്ചാല്‍ മറ്റ് നിബന്ധനകളൊന്നും സംഘം പാലിച്ചിട്ടില്ല. 75 ദിവസത്തേയ്ക്ക് യാത്ര പുറപ്പെട്ട സംഘം 39 ദിവസമായപ്പോഴേക്കും തെറ്റിപ്പിരിഞ്ഞു. സംഘത്തിലെ ബൈജു എന്‍ നായര്‍ കാറില്‍ നിന്നുമാറി ബസ്സ് യാത്ര തുടരുന്നു. യാത്രയും സ്‌പോണ്‍സര്‍ഷിപ്പും വിവാദത്തിലാകുകയും ചെയ്തു.

ടൂറിസം വകുപ്പില്‍ തന്നെ ഇത്തരം ഒരു യാത്രയ്ക്ക് പണം അനുവദിക്കുന്നതിനെതിരെ വിമര്‍ശമുണ്ടായി. അതേ സമയം തങ്ങള്‍ യാത്ര സ്‌പോണ്‍സര്‍ ചെയ്തിട്ടില്ലെന്ന് കെടിഡിസി വക്താവ് അറയിച്ചു. തങ്ങള്‍ 30 ലക്ഷം രൂപ നല്‍കുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

English summary
World Tour; Lal Jose and team will not gets Rs 30 lakh form KTDC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X