കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിവറേജിന് യുവമോര്‍ച്ചക്കാര്‍ താഴിട്ടു, ഓണത്തിന് 'കുടി' മുട്ടും

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഓണക്കാലത്ത് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ടുള്ള യുവമോര്‍ച്ചയുടെ ബിവറേജസ് അടപ്പിയ്ക്കല്‍ സമരം ആംരഭിച്ചു. അത്തം നാളില്‍ തുടങ്ങിയ സമരം കോട്ടയം, തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലകളിലും അക്രമാസ്‌കതമായി. കോട്ടയത്ത് അക്രമത്തില്‍ എസ്‌ഐയ്ക്ക് പരിക്കേറ്റു.

സമ്പൂര്‍ണ മദ്യ നിരോധനമാണ് സര്‍ക്കാര്‍ നയമെങ്കില്‍ ഓണക്കാലത്ത് ബിവറേജുകള്‍ അടച്ചിടണമെന്നതാണ് യുവമോര്‍ച്ചയുടെ ആവശ്യം. തിരുവവന്തപുരം നഗരത്തിലെ ത്രിവേണി ഔട്ട്‌ലെറ്റ് ഉള്‍പ്പടെയുള്ള വിദേശ മദ്യ ശാലകള്‍ സമരത്തെത്തുടര്‍ന്ന് അടച്ചിട്ടു.

Yuvamorcha

ഓണം നാളുകളില്‍ 80 ശതമാനവും മദ്യവില്‍പ്പന നടക്കുന്നത് ബിവറേജുകള്‍ വഴിയാണെന്നും ഇത് അനുവദിയ്ക്കില്ലെന്നുമാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറയുന്നത്. കോട്ടയത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്തേയ്ക്ക് നടത്തിയ മാര്‍ച്ച അക്രമാസക്തമായി.

കൊല്ലം ജില്ലയിലെ പുനലൂര്‍, ആയൂര്‍, കരുനാഗപ്പള്ളി. കുളത്തൂപ്പുഴ മേഖലകളിലെ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ചു. ചതയം വരെ പ്രതിഷേധം ശക്തമാക്കുമെന്നും മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ അനുവദിയ്ക്കില്ലെന്നും യുവമോര്‍ച്ച.

English summary
Yuva Morcha boycott govt liquor outlets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X