എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള കൈത്തൊഴില്‍ ഉത്പന്നങ്ങള്‍ ഇനി ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും!

  • By Neethu B
Google Oneindia Malayalam News

കൊച്ചി: ഓണ്‍ലൈന്‍ വഴിയുള്ള ചെറുകിട വില്‍പനയുടെ വര്‍ധിക്കുന്ന വളര്‍ച്ച കേരളത്തിലെ വനിതാ കൈത്തൊഴില്‍ വിദഗ്ദ്ധര്‍ക്ക് ഉപയോഗപ്രദമാക്കുന്നതിനായി കേരള ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകളുമായി കൈകോര്‍ക്കാന്‍ ശ്രമം തുടങ്ങി. ഫ് ളിപ് കാര്‍ട്ട്, ആമസോണ്‍, ഇ-ബേ, സ്‌നാപ് ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനാണ് കാഡ്‌കോയുടെ ശ്രമം.

വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന വ്യാവസായിക ആശയവിനിമയ പരിപാടിയില്‍ ഇതിന്റെ രൂപരേഖ തയ്യാറാക്കും. ഐടി- വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി.കെ.കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് മന്ത്രി ശ്രീ വി.കെ.ഇബ്രാഹിംകുഞ്ഞ്, ഐടി- വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പി.എച്ച്.കുര്യന്‍, കാഡ്‌കോ ചെയര്‍മാന്‍ ശ്രീ കെ. പുരുഷോത്തമന്‍, എംഡി ശ്രീ അഭിഷേക് സി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. വ്യവസായ വാണിജ്യ ഡയറക്ടര്‍ ശ്രീ പി.എം.ഫ്രാന്‍സിസ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വ്യവസായ അടിസ്ഥാനസൗകര്യ വിഭാഗം മേധാവി ശ്രീ ജോയ് എന്‍.ആര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി പ്രിന്‍സിപ്പല്‍ ശ്രീ കെ.പി.നൗഫല്‍ എന്നിവരും ആശയവിനിമയ പരിപാടിയില്‍ പങ്കെടുക്കും.

ernakulam-map

കാഡ്‌കോയുടെ കീഴില്‍ ആറുമാസം നീണ്ട അലംകൃത വസ്ത്രനിര്‍മാണ പരിശീലനത്തില്‍ പങ്കെടുത്ത ഇരുനൂറോളം വനിതാ കൈത്തൊഴില്‍ വിദഗ്ദ്ധരാണ് വെള്ളിയാഴ്ച കളമശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്ത്രപ്രണ്വര്‍ഷിപ് ഡെവലപ്‌മെന്റില്‍ നടക്കുന്ന ആശയവിനിമയത്തിലും മറ്റു പരിപാടികളിലും പങ്കെടുക്കുക. കേരളത്തിലെ വനിത കൈത്തൊഴില്‍ വിദഗ്ദ്ധരെ സഹായിക്കുന്നതിനുള്ള വിവിധതലത്തിലുള്ള മാര്‍ഗങ്ങള്‍ തേടേണ്ട സമയമാണിതെന്ന് കാഡ്‌കോ ചെയര്‍മാന്‍ ശ്രീ കെ.പുരുഷോത്തമന്‍ പറഞ്ഞു. ഇതിനായി പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകളുമായും വസ്ത്രശാലകളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ കൈത്തൊഴില്‍ വിദഗ്ദ്ധര്‍ക്ക് വലിയൊരു വിപണി കണ്ടെത്താന്‍ വ്യാവസായിക ആശയവിനിമയത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കാഡ്‌കോ എംഡി അഭിഷേക് സി പറഞ്ഞു. ജയലക്ഷ്മി, സീമാസ്, ചെന്നൈ സില്‍ക്‌സ്, ജോളി സില്‍ക്‌സ്, ഇമ്മാനുവല്‍ സില്‍ക്‌സ്, എംകെ സില്‍ക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തുടനീളം വിപണന ശൃംഖലകളുള്ള പ്രമുഖ ബോട്ടിക് ഗ്രൂപ്പ് വനിതാ കൈത്തൊഴില്‍ വിദഗ്ദ്ധരെ സഹായിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അധികം വൈകാതെ ഇവരുമായി കരാറില്‍ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു

Ernakulam
English summary
KADCO eyes tie-up with online retail giants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X