എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാഫിയ ഭരണം കോളജിലും, കൈവിരല്‍ വെട്ടിമാറ്റി

Google Oneindia Malayalam News

കൊച്ചി: മയക്കുമരുന്ന് മാഫിയകള്‍ കോളജുകളില്‍ പിടിുമുറുക്കുന്നു. കോളജില്‍ നിന്നു പുറത്താക്കപ്പെട്ടതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ യുവാവ് നടത്തിയ ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കൈവിരല്‍ അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ വിവേക്(21) എന്ന വിദ്യാര്‍ത്ഥി ഇപ്പോള്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവേകിന്റെ കൂട്ടുകാരനായ വിപിനും വെട്ടേറ്റിട്ടുണ്ട്.

ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയ ലൂയിസ് ആന്റണി കബ്രാളാണ് രണ്ടു പെരെയും വെട്ടിയതെന്ന് പോലിസ് വ്യക്തമാക്കി. പരീക്ഷ എഴുതാനെത്തിയ വിവേകിനെയും വിപിനെയും കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു.

maharajas colle

നഗരത്തിലെ മാഫിയ ഗ്യാങുമായി ബന്ധമുള്ള ലൂയിസിനെതിരേ നിലവില്‍ കേസുകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേ കൊളജിലെ മറ്റൊരു വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബികോം വിദ്യാര്‍ത്ഥിയായ ഇയാളെ കോളജില്‍ നിന്നും പുറത്താക്കിയിരിക്കുകയായിരുന്നു.

കഞ്ചാവ് മാഫിയാ സംഘങ്ങള്‍ കോളജില്‍ പിടിമുറുക്കുന്നതിനെതിരേ വിവേകിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. ലൂയിസും ഇതേ വിദ്യാര്‍ത്ഥി സംഘടനയ്ക്കുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചുവരുന്നതായി വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി. കോളജിലെ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വിദ്യാര്‍ത്ഥികളെ അണിനിരത്തി കൊണ്ട് വിപിനും വിവേകും നടത്തിയ പ്രവര്‍ത്തനങ്ങളാണ് ആക്രമണത്തിനു കാരണമെന്ന് കരുതുന്നു.

ആക്രമണം നടത്തിയ ഉടന്‍ ലൂയിസ് ഓടി രക്ഷപ്പെട്ടു. വൈപ്പിന്‍ സ്വദേശിയായ ഇയാള്‍ക്കുവേണ്ടി പോലിസ് തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലിസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Ernakulam
English summary
Student's thumb chopped off in Maharaja's College clash Students attacked in Maharaja's College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X