കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സഖ്യം വിട്ടത് എന്‍സിപിയുമായി കൂടാന്‍: ഉദ്ധവ് താക്കറെ

Google Oneindia Malayalam News

മുംബൈ: ശരത് പവാറിന്റെ എന്‍ സി പിയുമായി ചേര്‍ന്ന് മത്സരിക്കാന്‍ വേണ്ടിയാണ് ബി ജെ പി ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിച്ചതെന്ന് സേന തലവന്‍ ഉദ്ധവ് താക്കറെ. ഒക്ടോബര്‍ 15 ന് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തങ്ങളുടെ പഴയ സഖ്യകക്ഷിക്കെതിരെ ഉദ്ധവ് താക്കറെ രംഗത്തുവന്നത്. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് 25 വര്‍ഷം നീണ്ട ബി ജെ പി - സേന ബന്ധം തകര്‍ത്തത്.

ബി ജെ പിയുമായി പിരിഞ്ഞതിന് ശേഷം ഉദ്ധവ് താക്കറെയുടെ ആദ്യത്തെ പരസ്യ അഭിമുഖമായിരുന്നു ഇത്. എന്‍ സി പിയുമായി കൈകള്‍ കോര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വ്വം ബി ജെ പി ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിക്കുകയായിരുന്നു - താക്കറെ സി എന്‍ എന്‍ ഐ ബി എന്നിനോട് പറഞ്ഞു. മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി താന്‍ തന്നെയായിരിക്കും എന്നും ഉദ്ധവ് പറഞ്ഞു.

uddhav

തനിക്ക് മഹാരാഷ്ട്രയിലെ ജനങ്ങളുടെ പിന്തുണയും ബാല്‍ താക്കറെയുടെ അനുഗ്രഹവുമുണ്ട്. എതിര്‍ പാര്‍ട്ടിക്കാര്‍ തന്നെ വെല്ലുവിളിക്കുകയാണെങ്കില്‍ പറയാം, മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ഞാനായിരിക്കും. ഞാന്‍ എന്താണെന്ന് ഞാന്‍ തെളിയിക്കും. എന്നാല്‍ ബി ജെ പിയുമായി കൂട്ടുകൂടാന്‍ തങ്ങളില്ല എന്ന് എന്‍ സി പി നേതാവ് ശരത് പവാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

151 സീറ്റുകള്‍ ആവശ്യപ്പെട്ടതില്‍ എന്താണ് തെറ്റെന്നും ഉദ്ധവ് താക്കറെ ചോദിച്ചു. എങ്ങനെയാണ് ബി ജെ പി പെട്ടെന്ന് വലുതാകുകയും ശിവസേന തീരെ ചെറുതാകുകയും ചെയ്തത്. ഗോവയില്‍ ഞങ്ങള്‍ ഒരു സീറ്റ് വാങ്ങിയെങ്കില്‍ പകരം രണ്ട് സീറ്റ് കൊടുത്തു. ഹിന്ദുത്വവും മറാത്താവാദവുമാണ് എന്റെ അജണ്ട. സംസ്ഥാന തലത്തില്‍ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാറാണ് പതിവ്, ബി ജെ പി അത് തെറ്റിച്ചു.

English summary
BJP broke alliance with Sena as it wanted to tie up with NCP, said Udhav Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X