കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോമ്പുമുടക്കിയ എംപിമാരെ ന്യായീകരിച്ച് ശിവസേന

Google Oneindia Malayalam News

മുംബൈ: റംസാന്‍ വ്രതം അനുഷ്ഠിക്കുകയായിരുന്ന മുസ്ലിം യുവാവിന്റെ വായില്‍ ചപ്പാത്തി കുത്തിത്തിരുകിയ എം പി മാരെ ന്യായീകരിച്ച് ശിവസേന. മഹാരാഷ്ട്രയിലെ 11 ശിവസേന എം പിമാരാണ് ഈ വിവാദപ്രവൃത്തി ചെയ്തത്. എന്നാല്‍ സംഭവത്തെ എതിരാളികള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് എന്നാണ് ശിവസേന ആരോപിക്കുന്നത്. ശിവസേനയുടെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഏതെങ്കിലും മതത്തില്‍പ്പെട്ട ആളുകളെ ആക്രമിക്കുകയായിരുന്നില്ല അവിടെ സംഭവിച്ചത്. ആവശ്യപ്പെട്ട ഭക്ഷണം നല്‍കാത്ത മാനേജ്‌മെന്റിനോടുള്ള പ്രതിഷേധിക്കുക മാത്രമായിരുന്നു. എന്നാല്‍ വിവാദം മുതലെടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. മഹാരാഷ്ട്ര സദന്‍ മാനേജ്‌മെന്റിന്റെ സര്‍വ്വീസിനെയും സേന കുറ്റപ്പെടുത്തി. മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് സേന നയം വ്യക്തമാക്കിയത്.

rajan-vichare

എം പിമാരോട് കാണിച്ച അനീതിയെ എതിര്‍ക്കുക മാത്രമാണ് അവര്‍ ചെയ്തത്. അതില്‍ എന്താണ് തെറ്റ്. എല്ലാ മതക്കാരെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ശിവസേന. മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമങ്ങളെ വകവെച്ചുകൊടുക്കില്ല. ഓരോരുത്തരും അവരുടെ മതം സ്വന്തം മനസിലും വീട്ടിലും സൂക്ഷിക്കണം. മതത്തിന്റെ പേരില്‍ ശിവസേനയെ അപകീര്‍ത്തിപ്പെടുത്തി മുതലെടുക്കാന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ല.

അതേസമയം ശിവസേന എം പിമാരുടെ പ്രവൃത്തിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മഹാരാഷ്ട്ര സദനിലെ ഭക്ഷണത്തിന് നിലവാരമില്ല, തങ്ങള്‍ ആവശ്യപ്പെട്ട മഹാരാഷ്ട്ര ശൈലിയിലുള്ള ഭക്ഷണം കിട്ടിയില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ ജീവനക്കാരനെ ആക്രമിച്ചത്. മുസ്ലിമാണ്, നോമ്പെടുക്കുന്ന ആളാണ് എന്ന് അര്‍ഷാദ് എന്ന യുവാവ് കരഞ്ഞുപറഞ്ഞെങ്കിലും എം പിമാര്‍ ബലം പ്രയോഗിച്ച് ഇയാളുടെ വായില്‍ ചപ്പാത്തി കുത്തിക്കയറ്റുകയായിരുന്നു.

English summary
Under fire for a party MP allegedly forcing a fasting Muslim worker to eat, Shiv Sena on Thursday said it was a protest against mismanagement at Maharashtra Sadan and held that the entire issue was given a "communal colour only to derive political mileag and to "malign" the party's image.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X