കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ പീഡിപ്പിച്ച ടാക്‌സിഡ്രൈവര്‍ അറസ്റ്റില്‍

Google Oneindia Malayalam News

മുംബൈ: ടി വി സിനിമാ - സീരിയല്‍ നടിയെ ഉപദ്രവിച്ച ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മധുബാല സീരിയലിലൂടെ പ്രശസ്തയായ രാഖി ടണ്ഠനാണ് പരാതിക്കാരി. മുംബൈയിലെ സാന്താക്രൂസ് പോലീസ് സ്‌റ്റേഷനിലെത്തി നടി തന്നെയാണ് ടാക്‌സി ഡ്രൈവര്‍ തന്നെ ഉപദ്രവിക്കുന്നതായി പരാതിപ്പെട്ടത്.

ജയേഷ് സിംഗ് എന്ന 29 കാരന്‍ ടാക്‌സി ഡ്രൈവറാണ് പോലീസിന്റെ പിടിയിലായത്. നടിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് അശ്ലീലം പറയുകയും അശ്ലീല എസ് എം എസുകള്‍ അയക്കുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരായ പരാതി. ഏകദേശം രണ്ടാഴ്ചയോളമായത്രെ ഇയാളുടെ ലീലാവിലാസങ്ങള്‍ തുടങ്ങിയിട്ട്.

Rakhi Vijan

കഴിഞ്ഞ മാസം ജയേഷ് സിംഗിന്റെ ടാക്‌സി ബുക്ക് ചെയ്ത് രാഖി ടണ്ഠന്‍ ഷിര്‍ദ്ദിയില്‍ തൊഴാന്‍ പോയിരുന്നത്രെ. അങ്ങിനെയാണ് നടിയുടെ നമ്പര്‍ ഇയാള്‍ക്ക് കിട്ടിയത്. പിന്നീട് ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ അജ്ഞാത നമ്പറില്‍ നിന്നും നടിക്ക് അശ്ലീല എസ് എം എസുകളും കോളുകളും വരാന്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്നാണ് നടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയെത്തുടര്‍ന്ന് പോലീസ് രാഖി ടണ്ഠന്റെ മൊബൈലിലേക്ക് വരുന്ന കോളുകളും എസ് എം എസുകളും നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ജയേഷിന്റെ പേരിലാണ് സിം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് മനസിലായത്. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരെ അപമര്യാദയായി പെരുമാറിയതിനാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ബോളിവുഡ് നടി രവീണ ടണ്ഠന്റെ സഹോദരന്‍ രാജീവ് ടണ്ഠന്റെ ഭാര്യയാണ് രാഖി.

English summary
Taxi driver harasses TV actress Rakhi Vijan, arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X