കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി: സര്‍ക്കാരുണ്ടാക്കാന്‍ ആപ്പ് കോണ്‍ഗ്രസ് പിന്തുണ തേടുന്നു

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എം എല്‍ എമാരായ ആസിഫ് മുഹമ്മദ് ഖാന്‍, ഹസന്‍ അഹമ്മദ് എന്നിവരാണ് പിന്തുണ തേടി ആപ്പ് തങ്ങളെ സമീപിച്ചതായി വെളിപ്പെടുത്തിയത്. ഓഖ്‌ലയിലെ എം എല്‍ എയാണ് ആസിഫ് മുഹമ്മദ് ഖാന്‍, മുസ്തഫാബാദിലെ എം എല്‍ എയാണ് ഹസന്‍ അഹമ്മദ്.

മനീഷ് സിസോദിയയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിയായി വീണ്ടും പിന്തുണക്കില്ല എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. നേരത്തെ കോണ്‍ഗ്രസ് പിന്തുണ വലിച്ചെറിഞ്ഞാണ് കെജ്രിവാള്‍ രാജിവെച്ചുപോയത്. ലോക്പാല്‍ ബില്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെ കെജ്രിവാള്‍ അതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

kejriwal-sisodia

ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പി കുതിരക്കച്ചവടം നടത്തുന്നു എന്ന് ഒരു വശത്ത് കെജ്രിവാള്‍ ആരോപിക്കുമ്പോഴാണ് ആപ്പിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. ഗവര്‍ണറുടെ ക്ഷണം ഒരിക്കല്‍ നിരസിച്ച ബി ജെ പിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വീണ്ടും ക്ഷണിച്ചത് തെറ്റായി എന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. അതേ കെജ്രിവാള്‍ ഒരിക്കല്‍ രാജിവെച്ച സ്ഥാനം വീണ്ടും സ്വീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

അതേസമയം കോണ്‍ഗ്രസ് എം എല്‍ എമാരുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ് എന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. തങ്ങളുടെ കയ്യില്‍ കോണ്‍ഗ്രസ് എം എല്‍ എ മാരുടെ ഫോണ്‍ നമ്പര്‍ പോലുമില്ല. പോതുപരിപാടികളില്‍ കണ്ടിട്ടുണ്ട് എന്നതല്ലാതെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് താന്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ കണ്ടിട്ടില്ല എന്ന് മനീഷ് സിസോദിയ പറഞ്ഞു.

English summary
Congress MLAs admitted that the party has been in talks with Aam Aadmi Party for weeks regarding government formation in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X