കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണര്‍ കസേര രക്ഷിക്കാന്‍ നോക്കുന്നെന്ന് കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി എം എല്‍ എമാരെ ബി ജെ പി വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിന് ശേഷം ദില്ലി ഗവര്‍ണര്‍ക്കെതിരെ പ്രകോപനവുമായി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ബി ജെ പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് ലഫ്. ഗവര്‍ണര്‍ നജീബ് ജങ് സ്വന്തം കസേര രക്ഷിക്കാന്‍ നോക്കുകയാണ് എന്നാണ് കെജ്രിവാളിന്റെ ആക്ഷേപം.

സര്‍ക്കാരുണ്ടാക്കാനുളള ക്ഷണം ബി ജെ പി ഒരിക്കല്‍ നിഷേധിച്ചതാണ്. വീണ്ടും എങ്ങനെയാണ് ഗവര്‍ണര്‍ ബി ജെ പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക - ട്വിറ്ററിലൂടെ കെജ്രിവാള്‍ ചോദിച്ചു. ഗവര്‍ണര്‍ ബി ജെ പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചില്ലെങ്കില്‍ അദ്ദേഹത്തെ സ്ഥലം മാറ്റുകയോ പുറത്താക്കുകയോ ചെയ്യും. മറ്റ് ഗവര്‍ണര്‍മാരെ കേന്ദ്രം ഇതാണ് ചെയ്തത്.

kejriwal

ഗവര്‍ണര്‍ തന്റെ കസേര രക്ഷിക്കുമോ അതോ ഇന്ത്യയിലെ ഭരണഘടന സംരക്ഷിക്കുമോ - രാജ്യം ഒറ്റുനോക്കുന്നു എന്നും കെജ്രിവാള്‍ ട്വിറ്ററില്‍ ചോദിച്ചു. ബി ജെ പിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള അംഗസംഖ്യ ഇല്ല. എന്നാല്‍ ഗവര്‍ണര്‍ ക്ഷണിച്ചാല്‍ ബി ജെ പി ക്ഷണം സ്വീകരിക്കും എന്നും കെജ്രിവാള്‍ പറഞ്ഞു. എ എ പിയുടെ എം എല്‍ എമാര്‍ക്കൊപ്പം ഗവര്‍ണര്‍ നജീബ് ജങിനെ കാണാന്‍ കെജ്രിവാള്‍ സമയം ചോദിച്ചിട്ടുണ്ട്.

രാഷ്ട്രപതി ഭരണം അവസാനിക്കാനിരിക്കേ തലസ്ഥാന നഗരിയായ ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് ബി ജെ പിയെ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിയും തയ്യാറാണ് എന്നാണ് അറിയുന്നത്. 70 അംഗ സഭയില്‍ ബി ജെ പിക്ക് 31 ഉം സഖ്യകക്ഷിയായ ശിരോമണി അകാലി ദളിന് ഒന്നും അംഗങ്ങളുണ്ട്. കേവല ഭൂരിപക്ഷത്തിന് 36 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

English summary
After reports emerged that Lt Governor had invited BJP Leaders to discuss about government formation in Delhi, AAP leader Arvind Kejriwal took to Twitter and posed a number of questions for Lt Governor Najeeb Jung.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X