കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുക പരിശോധിച്ചില്ലേ, വണ്ടിക്ക് എണ്ണയടിക്കാന്‍ പറ്റില്ല!

Google Oneindia Malayalam News

ദില്ലി: പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പമ്പില്‍ എണ്ണയടിക്കാന്‍ പോയിട്ട് കാര്യമില്ല. സര്‍ട്ടിഫിക്കറ്റ് കാണിച്ചാലേ പെട്രോള്‍ പമ്പില്‍ നിന്നും എണ്ണയടിക്കാന്‍ പറ്റൂ. ഡിസംബര്‍ 1 മുതല്‍ തലസ്ഥാന നഗരമായ ദില്ലിയിലാണ് പുതിയ നിയമം വരാന്‍ പോകുന്നത്. ഓരോ പമ്പിലുമുണ്ടാകും ട്രാഫിക് പോലീസിന്റെ നിരീക്ഷണം. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ അപ്പോള്‍ത്തന്നെ എണ്ണക്കൊടുക്കേണ്ടി വരും ആയിരം രൂപ പിഴ.

ദില്ലി ചീഫ് സെക്രട്ടറി ഡി എം സ്‌പോലിയയുടെ അധ്യക്ഷതിയില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ദില്ലിയില്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഗതാഗത - പരിസ്ഥിതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

petrol-filling

നവംബര്‍ അവസാനത്തോടെ എല്ലാ പെട്രോള്‍ പമ്പുകളിലും പുക പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പാട് ചെയ്യാനും നിര്‍ദേശമുണ്ട്. ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ പെട്രോള്‍ പമ്പുകളിലും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പരമാവധി പമ്പുകളില്‍ ഈ സംവിധാനം ഏര്‍പ്പാട് ചെയ്യാന്‍ ശ്രമിക്കുമെന്ന് ട്രാഫിക് വിഭാഗം സ്‌പെഷല്‍ കമ്മീഷണര്‍ മുക്തേഷ് ചന്ദര്‍ പറഞ്ഞു.

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വണ്ടികള്‍ക്ക് ആയിരം രൂപയായിരിക്കും പിഴ. തീരുമാനങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാനായി ക്യാംപെയ്ന്‍ ആരംഭിക്കുമെന്നും അദ്ദഹം പറഞ്ഞു. പൊതുഗതാഗതം കൂടുതല്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി ഉയര്‍ന്ന പാര്‍ക്കിംഗ് ഫീസ് ഈടാക്കുക, റോഡ് ടാക്‌സ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ പദ്ധതികള്‍ വിദഗ്ധ സമിതി കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ചിരുന്നു.

English summary
From December 1, vehicle owners not having pollution certificates would not be able to buy petrol from petrol pumps in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X