കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളോട് മിണ്ടരുതെന്ന് കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം പാര്‍ട്ടി കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും. മാധ്യമങ്ങളുടെ താളത്തിനൊത്ത് തുള്ളരുതെന്നും അനാവശ്യമായി മാധ്യമങ്ങളോട് സംസാരിക്കരുത് എന്നുമാണ് കെജ്രിവാള്‍ പാര്‍ട്ടിയിലെ തോറ്റ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കുന്ന ഉപദേശം. രണ്ട് ദിവസത്തെ പരിശീലന ക്ലാസാണ് തോറ്റ സ്ഥാനാര്‍ഥികള്‍ക്കായി ആം ആദ്മി പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്.

കോര്‍പറേറ്റുകളില്‍ നിന്നും മുതലാളിമാരില്‍ നിന്നും പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന വാങ്ങരുത്. പാവപ്പെട്ടവരില്‍ നിന്നും വേണം പണം കണ്ടെത്താന്‍. സാധാരണ ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടി വളര്‍ത്താനായി കഠിനമായി പ്രവര്‍ത്തിക്കേണ്ടി വരും. മരം നടല്‍, രക്തദാനം, ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കല്‍ തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെ ആളുകളുടെ പ്രിയം നേടിയെടുക്കാന്‍ ശ്രമിക്കണം.

kejriwal

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം മാധ്യമങ്ങള്‍ എന്ന് കേള്‍ക്കുന്നതേ കെജ്രിവാളിന് ദേഷ്യമായിരിക്കുകയാണ്. ഇതേ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടാണ് അദ്ദേഹം പരിശീലന ക്ലാസിലും ഇടപെട്ടത്. തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കിയത് മാധ്യമങ്ങളാണ്. മാധ്യമങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റ മുന്നൂറോളം സ്ഥാനാര്‍ഥികളാണ് ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്. ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇറങ്ങിയ അരവിന്ദ് കെജ്രിവാളിനും കൂട്ടര്‍ക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. കേവലം നാല് സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് കിട്ടിയത്. ആം ആദ്മി പാര്‍ട്ടിയുടെ ശക്തികേന്ദ്രം എന്ന് പറയപ്പെടുന്ന ദില്ലിയില്‍ ഒരു സീറ്റ് പോലും കിട്ടിയില്ല. അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് ജനപ്രീതി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും.

English summary
AAP chief Arvind Kejriwal asked his leaders to avoid media and seek donations from public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X