കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി: ബിജെപിക്ക് അവസരം കൊടുക്കണം: ഷീല ദീക്ഷിത്

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിക്ക് ഒരു അവസരം കൊടുക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് ബി ജെ പി കരുതുന്നുണ്ടെങ്കില്‍ അവരെ അതിന് ക്ഷണിക്കണം - ഷീല ദീക്ഷിത് പറഞ്ഞു. കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും ബി ജെ പിയുടെ സമ്മര്‍ദ്ദം മൂലമാണ് ഷീല ദീക്ഷിതിന് രാജിവെക്കേണ്ടി വന്നത്.

ദില്ലിയിലെ ജനങ്ങള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ കിട്ടും എന്നതില്‍ ഷീല ദീക്ഷിത് സന്തോഷം പ്രകടിപ്പിച്ചു. അല്ല ഇനി ബി ജെ പി സര്‍ക്കാരുണ്ടാക്കും എന്നാണ് പറയുന്നതെങ്കില്‍ അവരെ അതിന് അനുവദിക്കണം. ബി ജെ പി പ്രസിഡണ്ട് ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച കാര്യം ഷീല പരാമര്‍ശിച്ചു. എന്നാല്‍ ദില്ലിയില്‍ അസംബ്ലി തിരഞ്ഞെടുപ്പിന് ഇറങ്ങേണ്ടി വന്നാല്‍ ബി ജെപിക്ക് അത് കടുത്ത പരീക്ഷണമായിരിക്കും.

sheila-dikshit

ദില്ലിയിലെ ഭരണപ്രതിസന്ധി അവസാനിപ്പിക്കാനായി സുപ്രീം കോടതി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോകുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ കുതിരക്കച്ചവടത്തിന് ഒരുങ്ങാന്‍ കാരണമാകുന്നുണ്ടെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 17 മുതല്‍ ദില്ലി രാഷ്ട്രപതി ഭരണത്തിന്‍ കീഴിലാണ്.

15 വര്‍ഷം ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെ തോല്‍പിച്ചാണ് കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രിയായത്. 70 അംഗ ദില്ലി അസംബ്ലിയില്‍ കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസിന് എട്ടും. 32 സീറ്റുകളുള്ള ബി ജെ പിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടി ബി ജെ പി തങ്ങളുടെ എം എല്‍ എമാരെ തട്ടിയെടുക്കാന്‍ ശ്രമം നടത്തുന്നതായി എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്.

English summary
BJP should be given a chance to form government in Delhi: Sheila Dikshit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X