കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോ കൊന്ന് കുഴിച്ചിട്ടു, യുവതിയെ തെരുവു നായ്ക്കള്‍ പുറത്തെടുത്തു

Google Oneindia Malayalam News

ദില്ലി: അജ്ഞാതയായ യുവതിയുടെ മൃതദേഹം തെരുവുനായക്കള്‍ കടിച്ചു പുറത്തിട്ടു. തെക്ക് കിഴക്കന്‍ ദില്ലിയിലെ ജൈത്പൂരിലെ മാലിന്യക്കൂമ്പാരത്തിനടുത്ത് നിന്നാണ് 25 വയസ്സ് പ്രായം തോന്നുന്ന യുവതിയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുവലിച്ച് പുറത്തിട്ടത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് വഴിയാത്രക്കാരനായ ഒരാള്‍, തെരുവുനായ്ക്കള്‍ മൃതദേഹം കടിച്ചുവലിക്കുന്നത് കണ്ടത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വാന്‍ സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം തിരിച്ചറിയാന്‍ വേണ്ടി മൂന്ന് ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് തീരുമാനം.

delhi

കൊല്ലപ്പെട്ട യുവതിക്ക് ഇരുപത്തഞ്ച് വയസ്സെങ്കിലും പ്രായം തോന്നിക്കും. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ട്. അടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇവര്‍ ലൈംഗിക പീഡനത്തിന് വിധേയായിട്ടുണ്ടോ എന്ന് പറയാന്‍ പറ്റൂ. ദില്ലിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സാരിയും ബ്ലൗസുമാണ് ഇവരുടെ വേഷം. കണ്ടാല്‍ വിവാഹിതയാണ് എന്ന് തോന്നും. രണ്ട് കൈകളിലും വളകള്‍ ധരിച്ചിട്ടുണ്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകും എന്നാണ് കരുതുന്നത്. ജൈത്പൂര്‍ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English summary
Delhi Shocker: Stray dogs dig out woman's body from dumping yard.delhi, police, murder, investigation, girl, ദില്ലി, കൊലപാതകം, പോലീസ്, അന്വേഷണം, മൃതദേഹം, യുവതി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X