കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മികള്‍ എങ്ങനെയാണ് ബിജെപിയെ ആപ്പിലാക്കിയത്?

Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഭരിക്കുന്ന ബി ജെ പി തങ്ങളുടെ എം എല്‍ എമാരെ പാട്ടിലാക്കാന്‍ നോക്കുന്നു എന്ന് ആം ആദ്മി പാര്‍ട്ടി കുറെ കാലമായി പറയുന്നു. അരവിന്ദ് കെജ്രിവാള്‍ സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞ് പറഞ്ഞ് മുനയൊടിഞ്ഞുപോയ ഈ ആരോപണത്തിന്, ഒളിക്യാമറയില്‍ പകര്‍ത്തിയ വീഡിയോയിലൂടെ വീണ്ടും ജീവന്‍ വെച്ചിരിക്കുകയാണ്. ബി ജെ പി വേറെ ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല. ഈ പണി അവര്‍ ചോദിച്ചുവാങ്ങിയത് തന്നെയാണ്.

ഏകദേശം ഒരു മാസത്തോളമായി ബി ജെ പിക്കെതിരെ ശക്തമായ തെളിവിന് വേണ്ടി തങ്ങള്‍ കെണിയൊരുക്കി കാത്തിരിക്കുന്നു എന്നാണ് കെജ്രിവാളിന്റെ വിശ്വസ്തനും മുന്‍ ദില്ലി മന്ത്രിയുമായ മനീഷ് സിസോദിയ പറയുന്നത്. പലതവണ തങ്ങള്‍ ഇക്കാര്യം ഉന്നയിച്ചു. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ബി ജെ പി നേതാക്കള്‍ കുതിരക്കച്ചവടം കളിക്കുന്നത് നിര്‍ത്തിയില്ല - സിസോദിയ പറയുന്നു.

kejriwal

17 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പുറത്തുവിട്ടത്. എ എ പി എം എല്‍ എ ദിനേശ് മൊഹാനിയയ്ക്ക് ബി ജെ പി പാളയത്തില്‍ ചേരുന്നതിന് പ്രതിഫലമായി നാല് കോടി രൂപ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷേര്‍ സിംഗ് ദാഗര്‍ വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. വീഡിയോ കെട്ടിച്ചമച്ചതാണ് എന്ന് ബി ജെ പി പറയുന്നു. എന്നാല്‍ അത് വിലപ്പോകുമോ എന്ന കാര്യം കണ്ടറിയണം.

ആം ആദ്മി പാര്‍ട്ടി വിട്ട് വന്നാല്‍ അടുത്ത തിരഞ്ഞെടുപ്പ് അടക്കമുള്ള ചെലവുകള്‍ ബി ജെ പി വഹിച്ചോളാം എന്നാണ് ഷേര്‍ സിംഗ് നല്‍കുന്ന വാഗ്ദാനം. സംഭവം മൊഹാനിയ പാര്‍ട്ടിയെ അറിയിക്കുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നത്രെ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിരോധത്തിലായിപ്പോയ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചു വരവിനുള്ള അവസരമാണ് ഈ വീഡിയോ ഒരുക്കുന്നതെന്നാണ് ദില്ലി റിപ്പോര്‍ട്ടുകള്‍. ഷേര്‍ സിംഗിനെ ബി ജെ പി തള്ളിപ്പറഞ്ഞെങ്കിലും സംഭവം പാര്‍ട്ടിക്ക് ക്ഷീണമായിട്ടുണ്ട്.

English summary
The Aam Aadmi Party has finally got a chance to rejoice. After several failed efforts to influence the Lieutenant General Najeeb Jung to announce fresh polls in Delhi, Arvind Kejriwal-led AAP finally got a success on Monday after it made a video sting public showing BJP leader indulging in horse-trading to form Government in the national capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X