കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുബര്‍ പീഡനം: പെണ്‍കുട്ടിക്ക് അമേരിക്കയില്‍ നിന്നും വക്കീല്‍

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ഡിസംബറില്‍ യുബര്‍ ടാക്‌സിയില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകന്‍ അമേരിക്കയില്‍ നിന്നും. അമേരിക്കന്‍ കമ്പനിയായ യുബറിനെതിരെയുള്ള നിയമപോരാട്ടത്തിനാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള അറ്റോര്‍ണി ഡഗ്ലസ് എച്ച് വിഗ്‌ദോര്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും സഹായിക്കുക. അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദില്ലിയില്‍ വെച്ചാണ് പെണ്‍കുട്ടിയെയും കുടുംബത്തെയും കണ്ടത്. കേസുമായി മുന്നോട്ടുപോകാന്‍ ധൈര്യം കാണിച്ച പെണ്‍കുട്ടിയെ താന്‍ അഭിനന്ദിക്കുന്നു എന്നും വിഗ്‌ദോര്‍ പറഞ്ഞു. ദില്ലി പീഡനത്തെ തുടര്‍ന്ന് യുബര്‍ ടാക്‌സി നിരോധിച്ചിരുന്നെങ്കിലും ഇപ്പോഴും ഹൈദരാബാദിലും മറ്റും യുവര്‍ സര്‍വ്വീസ് തുടരുന്നുണ്ട് എന്നാണ് പരാതി.

uber-rape

കേസന്വേഷണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച വിഗ്‌ദോകര്‍ ദില്ലി പോലീസിനെയും പ്രശംസിച്ചു. വടക്കന്‍ ദില്ലിയിലെ വീട്ടിലേക്ക് മടങ്ങവേയാണ് മള്‍ട്ടിനാഷണല്‍ കമ്പനി ജീവനക്കാരിയായ യുവതിയെ യുബര്‍ ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ചത്. യുബര്‍ ടാക്‌സി ഡ്രൈവറായ ശിവ് കുമാര്‍ യാദവ് പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

ദില്ലി പീഡനത്തെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും യുബര്‍ ടാക്‌സി നിരോധിച്ചിരുന്നു. നിരോധനത്തിനെതിരെ ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി യുബര്‍ ടാക്‌സി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. യുബറിന് മേലുള്ള നിരോധനം തുടരാനാണ് ദില്ലി സര്‍ക്കാരിന്റെ തീരുമാനം.

English summary
Uber Cab rape survivor hires New York-based lawyer to sue the company in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X