വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുവരാജ് സിംഗും ഉസൈന്‍ ബോള്‍ട്ടും നേര്‍ക്കുനേര്‍

ബാംഗ്ലൂര്‍: ലോകത്തെ ഏറ്റവും വേഗം കൂടിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിന് ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗിന്റെ വെല്ലുവിളി. ബോള്‍ട്ടിന്റെ ഇനമായ ഓട്ടത്തിലല്ല, തന്റെ സ്വന്തം തട്ടകമായ ക്രിക്കറ്റിലാണ് യുവി ഓട്ടക്കാരനെ വെല്ലുവിളിക്കുന്നത്. പുമയുടെ പ്രൊമോഷന്റെ ഭാഗമായി നടക്കുന്ന ക്രിക്കറ്റ് മത്സരത്തിലാണ് യുവരാജിന്റെയും ഉസൈന്‍ ബോള്‍ട്ടിന്റെയും ടീമുകള്‍ ഏറ്റുമുട്ടുന്നത്.

ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് കളി. സെപ്റ്റംബര്‍ രണ്ട് ചൊവ്വാഴ്ച വൈകിട്ട് നാല് മണി മുതലാണ് കളി. ഏഴ് പേര്‍ വീതമാണ് ഓരോ ടീമിലും ഉണ്ടാകുക. നാലോവറായിരിക്കും കളി. ബോള്‍ട്ടിന്റെ സുഹൃത്ത് നൂജെന്റ് വാള്‍ക്കര്‍ ജൂനിയറും ഹര്‍ഭജന്‍ സിംഗുമാണ് ടീം ഉസൈന്‍ ബോള്‍ട്ടിലെ സെലിബ്രിറ്റികള്‍. ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനാണ് യുവരാജിന്റെ ടീമിലെ പ്രധാനി.

yuvraj-singh

മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയാണ് കളിക്ക് കമന്ററി പറയാനെത്തുക. യുവരാജ് സിംഗും ഉസൈന്‍ ബോള്‍ട്ടും കളിയുടെ നാലോവറും ബാറ്റ് ചെയ്യും. ഔട്ടായാലും ഇരുവര്‍ക്കും ക്രീസ് വിടേണ്ടി വരില്ല. ഓരോ പ്രാവശ്യം ഔട്ടാകുമ്പോഴും ടീം ടോട്ടലില്‍ നിന്നും നാല് റണ്‍സ് പോകും എന്ന് മാത്രം. പ്രദര്‍ശന മത്സരവുമായി ബന്ധപ്പെട്ട് ഏഴ് ലക്കി സ്റ്റാറുകളെയും കണ്ടെത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നടത്തിയ മത്സരങ്ങളില്‍ നിന്നാണ് ഏഴ് വിജയികളെ കണ്ടെത്തിയത്.

Story first published: Monday, September 1, 2014, 12:01 [IST]
Other articles published on Sep 1, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X