വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഭിനവ് ബിന്ദ്രയുടെ വക ട്വിറ്ററില്‍ വെടിയും പുകയും!

ഇഞ്ചിയോണ്‍: ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണമെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്രയുടെ വക ട്വിറ്ററില്‍ വെടിയും പുകയും. ഷൂട്ടിംഗ് മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നു എന്ന് പറഞ്ഞാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ബിന്ദ്ര ആരാധകരെ ഞെട്ടിച്ചത്. അല്‍പസമയത്തിന് ശേഷം, ഒളിംപിക്‌സിലും ഒരു കൈ നോക്കുമെന്ന് പറഞ്ഞ് താരം വീണ്ടും ട്വീറ്റ് ചെയ്തു.

നാളെ എന്റെ പ്രൊഫഷണല്‍ ഷൂട്ടിംഗ് ജീവിതത്തിന്റെ അവസാന ദിവസമായിരിക്കും. എന്തായാലും ഷൂട്ടിംഗ് തുടരും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വിനോദത്തിന് വേണ്ടി മാത്രമായിരിക്കും ഷൂട്ടിംഗ് എന്നാണ് ബിന്ദ്ര പറഞ്ഞത്. ഇത് തന്റെ അവസാനത്തെ കോമണ്‍വെല്‍ത്ത് ഗെയിംസായിരിക്കും എന്ന് ഗ്ലാസ്‌കോയിലും ബിന്ദ്ര പ്രസ്താവിച്ചിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ സ്വര്‍ണത്തോടെയാണ് ബിന്ദ്ര കോമണ്‍വെല്‍ത്ത് വേദി വിട്ടത്.

abhinav

സെപ്തംബര്‍ 28 ന് ബിന്ദ്രയ്ക്ക് 32 തികയുന്ന ബിന്ദ്ര എന്തായാലും പ്രൊഫഷണല്‍ വെടിവെപ്പ് നിര്‍ത്തില്ല എന്ന സൂചനയാണ് രണ്ടാമത്തെ ട്വീറ്റില്‍ പുറത്തുവിട്ടത്. അടുത്ത വര്‍ഷം ബ്രസീലിലെ റിയോ ഡി ജെനീറോയിലാണ് ഒളിംപിക്‌സ് മത്സരങ്ങള്‍. റിയോ ഡി ജെനീറോയില്‍ ഒരു ശ്രമം നടത്തും എന്നതിനര്‍ഥം അതുവരെ ഷൂട്ടിംഗ് റേഞ്ചില്‍ കാണുമെന്നല്ലോ എന്ന ആശ്വാസത്തിലാണ് ആരാധകര്‍.

3.21നാണ് ബിന്ദ്ര വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. രണ്ട് മിനുട്ടിനകം 3.23ന് അടുത്ത ട്വീറ്റും വന്നു. 2008 ബീജിംഗ് ഒളിംപിക്‌സിലാണ് ബിന്ദ്ര ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണമെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡാണ് ബിന്ദ്ര അന്ന് വെടിവെച്ചിട്ടത്. പിന്നീട് ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ബിന്ദ്ര സ്വര്‍ണം നേടി.

Story first published: Monday, September 22, 2014, 17:54 [IST]
Other articles published on Sep 22, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X