വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ടീം ജയിക്കാന്‍ ആരാധകന്‍ കൂടോത്രം ചെയ്തു, ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു

By Meera Balan

മൊംബാസ: മത്സരഫലം അനുകൂലമാക്കുന്നതിന് മൈതാനത്ത് മന്ത്രവാദനം നടത്തിയെന്ന് ആരോപിച്ച് കെനിയയില്‍ പ്രാദേശിക ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ചു . കാണികളില്‍ ഒരാള്‍ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചാണ് മത്സരം അവസാനിയ്ക്കാന്‍ 30 മിനിട്ട് ബാക്കി നില്‍ക്കെ ഉപേക്ഷിച്ചത്.

മത്സരത്തിന്റെ അന്തിമ ഫലം തന്റെ ടീമിന് അനുകൂലിയ്ക്കുന്നതിന് വേണ്ടി കാഴ്ചക്കാരന്‍ പിച്ചില്‍ തേങ്ങയുടച്ച് ആഭിചാരം ചെയ്തുവെന്നാണ് ആരോപണം . മിഷി ബൊകോ ടൂര്‍ണമെന്റാണ് ആഭിചാരത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചത് . ആഭിചാരത്തെത്തുടര്‍ന്ന് രണ്ട് ടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി .

Kenya

അലാസ്‌കന്‍ എഫ്‌സിയും പ്രാദേശിക ടീമായ നെപോളി എഫ്‌സിയും തമ്മിലായിരുന്നു മത്സരം . മത്സരത്തിന് 30 മിനിട്ട് ശേഷിയ്‌ക്കേ അലാസ്‌കന്‍ എഫ്‌സി ആരാധകന്‍ ഗ്രൗണ്ടിലേയ്ക്ക ഓടി തേങ്ങെയുടച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് ടീമിന്റെയും ആരാധകര്‍ ഏറ്റമുട്ടിയതോടെ മറ്റ് മാര്‍ഗമില്ലാതെ മത്സരം ഉപേക്ഷിയ്ക്കുകയായിരുന്നുവെന്ന് ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ സയീദ് റജബ് പറഞ്ഞു . സംഘര്‍ഷത്തില്‍ ഒട്ടേറെപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട് . പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച് അലാസ്‌കന്‍ എഫ്‌സിയെ മത്സരത്തില്‍ നിന്ന് പുറത്താക്കി.

Story first published: Tuesday, November 25, 2014, 17:18 [IST]
Other articles published on Nov 25, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X