ചെന്നൈ: മുന്‍ ലോക ഫുട്ബോളര് ബ്രസീലിന്റെ റൊണാള്‍ഡീന്യോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് താരം അഭിഷേക് ബച്ചന്റെയും പ്രശാന്ത് അഗര്‍വാളിന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈ ടൈറ്റന്‍സ് ടീമാണ് റൊണാള്‍ഡീന്യോയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിനായി റൊണാള്‍ഡീന്യോയുടെ ഏജന്റും സഹോദരനുമായ റോബര്‍ട്ടോ ഡി അസ്സിസുമായി ഒരു വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. രണ്ടു വര്‍ഷത്തെ കരാറാണ് ടീം ലക്ഷ്യമിടുന്നത്. അമേരിക്കയില്‍ കളിക്കാന്‍ ഇന്ത്യന്‍ ലീഗ് തടസ്സമാകില്ലെങ്കില്‍ റൊണാള്‍ഡീന്യോ ഇന്ത്യയിലെത്തുമെന്നുതന്നെയാണ് സൂചന. ബ്രസീല്‍ സൂപ്പര്‍ താരം എത്തുകയാണെങ്കില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും മൂല്യമേറിയ താരമാകും അദ്ദേഹം.
ബ്രസീലിനുവേണ്ടി 97 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് 33 ഗോളുകള്‍ നേടിയ റൊണാള്‍ഡീന്യോ ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു റൊണാള്‍ഡീന്യോ. ബാഴ്സലോണ, എസി മിലാന്, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളിലൂടെയും റൊണാള്‍ഡീന്യോയുടെ കളിമികവ് ലോകമറിഞ്ഞു.
ഡല്‍ഹിയുമായി കരാര്‍ ഒപ്പിട്ട മുന്‍ ഇറ്റാലിയന്‍ സൂപ്പര്‍ താരം ഡെല്‍ പിയറോ അടക്കം ഒട്ടേറെ പ്രശസ്തരായ വെറ്ററന്‍ താരങ്ങള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനെത്തുന്നുണ്ട്. ഒക്ടോബര്‍ പന്ത്രണ്ടിന് ആരംഭിച്ച് ഡിസംബര്‍ ഇരുപതിന് ടൂര്‍ണമെന്റ് അവസാനിക്കും.