വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലാഹോര്‍ അടിച്ചുജയിച്ചാല്‍ ചെന്നെ പുറത്താകും

ബാംഗ്ലൂര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇനി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ കളിയില്ല. 10 പോയിന്റുമായി എ ഗ്രൂപ്പില്‍ രണ്ടാമതാണ് ചെന്നൈ ഇപ്പോള്‍. നാല് കളി രണ്ട് ജയം, ഒരു തോല്‍, ഒരു കളി മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. ഇതാണ് ആദ്യ റൗണ്ടില്‍ ചെന്നൈയുടെ സ്ഥിതി. 0.945 ആണ് റണ്‍ റേറ്റ്. നാല് കളിയില്‍ നാലും ജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സെമിയില്‍ എത്തിക്കഴിഞ്ഞു.

ബാക്കിയുളള ഒരേയൊരു സെമി സീറ്റിന് വേണ്ടിയാണ് ചെന്നൈ കാത്തിരിക്കുന്നത്. കാത്തിരിക്കുന്നത് എന്ന് തന്നെയേ പറയാന്‍ പറ്റൂ, കളി ഒന്നും ബാക്കിയില്ലാത്ത ചെന്നൈയ്ക്ക് പാക് ടീമായ ലാഹോര്‍ ലയണ്‍സ് പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരെ തോറ്റാല്‍ സെമിയിലെത്താം. അല്ല മികച്ച റണ്‍റേറ്റൊടെ ലാഹോര്‍ ലയണ്‍സ് ജയിച്ചാല്‍ ചെന്നൈ പുറത്താകും. നിലവില്‍ 0.255 ആണ് ലാഹോര്‍ ടീമിന്റെ റണ്‍ റേറ്റ്.

dhoni

കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ മത്സരം തോറ്റതാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പണിയായത്. അടുത്ത കളിയില്‍ ഡോള്‍ഫിന്‍സിനെ അടിച്ചു പരത്തി വിട്ടെങ്കിലും ലാഹോര്‍ ലയണ്‍സിനെതിരായ കളി മഴ മുടക്കിയതോടെ ചെന്നൈ വീണ്ടും പ്രതിസന്ധിയിലായി. പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരെ തട്ടി മുട്ടി ജയിച്ച ധോണിക്കും കൂട്ടര്‍ക്കും നെറ്റ് റണ്‍റേറ്റില്‍ കാര്യമായ മെച്ചമുണ്ടാക്കാനായില്ല.

യോഗ്യതാ റൗണ്ട് കളിച്ച ലാഹോര്‍ ലയണ്‍സാകട്ടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്നാണ് ലീഗ് റൗണ്ടിലെത്തിയത്. കൊല്‍ക്കത്തയോട് തോറ്റ ലാഹോര്‍ ടീം ഡോള്‍ഫിന്‍സിനോട് ജയിച്ചു. ചെന്നൈയ്‌ക്കെതിരായ കളി മഴ മുടക്കി. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള ലയണ്‍സിന് ആറ് പോയിന്റുണ്ട്. ലാഹോര്‍ ലയണ്‍സിനെതിരെ ജയിച്ചാലും പെര്‍ത്ത് സ്‌കോച്ചേഴ്‌സിന് പ്രതീക്ഷയ്ക്ക് വകയില്ല. അവര്‍ക്ക് നാല് പോയിന്റേയുള്ളൂ.

Story first published: Tuesday, September 30, 2014, 13:14 [IST]
Other articles published on Sep 30, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X