വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനും ദ്രാവിഡുമില്ലാത്ത ഐപിഎൽ

ദുബായ്: കടല്‍ കടന്ന ഐ പി എല്‍ ക്രിക്കറ്റിന്റെ ഏഴാം സീസണ് ബുധനാഴ്ച തുടക്കമാകുന്നു. ഐ പി എല്‍ കിരീടം നിലനിര്‍ത്താന്‍ ഉറച്ച് മുംബൈ ഇന്ത്യന്‍സും അത് പിടിച്ചെടുക്കാന്‍ മറ്റ് ഏഴ് ടീമുകളും കളത്തിലിറങ്ങുമ്പോള്‍ കളി കസറും.

രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന് ഗൗതം ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ആദ്യ കളിയില്‍ എതിരാളികള്‍. ചെന്നൈ, പഞ്ചാബ്, ദില്ലി, ബാംഗ്ലൂര്‍, ഹൈദരാബാദ്, രാജസ്ഥാന്‍ ടീമുകള്‍ കൂടി ചേരുന്നതോടെ കുട്ടക്രിക്കറ്റ് ആവേശത്തിന്റെ പരമകോടിയിലെത്തും.

ഏഴാം സീസണില്‍ കപ്പടിക്കുക എന്ന സ്വപ്‌നം കാണുന്ന എട്ട് ക്യാപ്റ്റന്മാരെയും അവരുടെ സാധ്യതകളും നോക്കൂ.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണ് രോഹിത്. സച്ചിന്‍ ഇല്ലാത്ത ആദ്യ സീസണില്‍ ടീമിന്റെ ഇമേജ് കാക്കാനുള്ള ഉത്തരവാദിത്തവും രോഹിതിനുണ്ട്. സ്മിത്ത്, കാര്‍ത്തിക്, ജോണ്‍സണ്‍, മാക്‌സ്വെല്‍ എന്നീ പ്രമുഖര്‍ ഇത്തവണ ടീമിലില്ല. പകരം സഹീര്‍, ആന്‍ഡേഴ്‌സണ്‍, മൈക് ഹസി എന്നിവര്‍ ടീമിലെത്തി. കപ്പടിക്കാനുള്ള ബാല്യം ഇപ്പോഴും മുംബൈ ടീമിനുണ്ട്. ബാക്കി കളത്തില്‍ കാണാം.

എം എസ് ധോണി

എം എസ് ധോണി

മൈക് ഹസി പോയപ്പോള്‍ സ്മിത്തും മക്കുല്ലവുമാണ് ചെന്നൈ നിരയില്‍ പകരമെത്തിയത്. ഐ പി എല്ലിന്റെ എല്ലാ സീസണും വെച്ച് നോക്കിയാല്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന ടീമാണ് ചെന്നൈ. ധോണി, റെയ്‌ന, അശ്വിന്‍, ജഡേജ, ബ്രാവോ തുടങ്ങിയ യൂട്ടിലിറ്റി കളിക്കാരാണ് ടീമിന്റെ ശക്തി.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയം. ഭാവി ക്യാപ്റ്റന്‍. ക്രിസ് ഗെയ്‌ലും ഡിവില്ലിയേഴ്‌സും അടങ്ങുന്ന താരനിരയാണ് വിരാട് കോലിക്കൊപ്പം. ഒപ്പം ലോകകപ്പ് ഫൈനലിന്റെ കറുത്ത രാത്രി മറക്കാന്‍ ഇറങ്ങുന്ന യുവരാജ് സിംഗും. യുവി തിളങ്ങിയാല്‍ ഇത്തവണ കോലിക്ക് പണി എളുപ്പമാകും.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിപ്പോയ ഗംഭീറിന് പലതും തെളിയിക്കാനുണ്ട് ഇത്തവണ. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

വിഡ്‌സണ്‍ ക്രിക്കറ്റര്‍ അവാര്‍ഡുമായാണ് ശിഖര്‍ ധവാന്‍ ഐ പി എല്ലിന് എത്തുന്നത്. ലോകകപ്പില്‍ ഫോമിലായിരുന്നില്ലെങ്കിലും ഐ പി എല്ലില്‍ കഥ മാറും. ഡെയ്ല്‍ സ്റ്റെയ്ന്‍, സാമി തുടങ്ങിയ താരനിരയും ശിഖറിന് കൂട്ടായി ഉണ്ട്.

കെവിന്‍ പീറ്റേഴ്‌സണ്‍

കെവിന്‍ പീറ്റേഴ്‌സണ്‍

ഇംഗ്ലണ്ട് ടീം കൈവിട്ട പീറ്റേഴ്‌സനെ ദില്ലി വാങ്ങിയത് 9 കോടി രൂപയ്ക്കാണ്. വീരേന്ദര്‍ സേവാഗില്ലാത്ത ആദ്യ സീസണാണ് ഇത് ദില്ലിക്ക്. പുതിയ ജേഴ്‌സിയും പുതിയ താരനിരയുമായി ചരിത്രം കുറിക്കാനുള്ള വരവാണ് ദില്ലിക്ക് ഇത്തവണ

ഷെയ്ന്‍ വാട്‌സണ്‍

ഷെയ്ന്‍ വാട്‌സണ്‍

രാഹുല്‍ ദ്രാവിഡില്‍ നിന്നും ഷെയ്ന്‍ വാട്‌സണ്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത രാജസ്ഥാന്‍ ടീമിലാണ് കേരളക്കരയുടെ പ്രതീക്ഷയായ സഞ്ജു സാംസണ്‍ കളിക്കുന്നത്. ഇതിനോടകം താരമായിക്കഴിഞ്ഞ സഞ്ജുവില്‍ നിന്നും മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകളും ഐ പി എല്‍ ട്രോഫിയും പലരും പ്രതീക്ഷിക്കുന്നു.

ജോര്‍ജ് ബെയ്‌ലി

ജോര്‍ജ് ബെയ്‌ലി

സേവാഗ്, മാക്‌സ്വെല്‍, ജോണ്‍സണ്‍ തുടങ്ങിയ വെടിച്ചില്ല് താരനിരയാണ് പഞ്ചാബിന്റെ ശക്തി. ഓസീസ് നായകനായ ബെയ്‌ലി കൂടി താളത്തിലായാല്‍ പഞ്ചാബ് ഇത്തവണ വിസ്മയം തീര്‍ക്കും.

Story first published: Thursday, April 17, 2014, 11:42 [IST]
Other articles published on Apr 17, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X