കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ടീമിന്റെ ഔദ്യോഗിക ലോഞ്ചിഗ് സെപ്റ്റംബര്‍ 15 ന് കൊച്ചിയില്‍ നടന്നു. ടീമിന്റെ പ്രധാന ഉടമ സച്ചിന് ടെണ്ടുല്‍ക്കര്‍ എത്തിയില്ലെങ്കിലും ടീം അംഗങ്ങളും മറ്റ് പ്രമുഖരും ചടങ്ങിനായി കൊച്ചിയിലെത്തി.
കേരള ബ്ലാസ്റ്റേഴ്സ് എന്നാണ് ടീമിന്റെ പേരെന്ന് സച്ചിന് കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോള്‍ തന്നെ പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടീമിന്റെ ലോഗോയും ജേഴ്സിയും പ്രകാശനം ചെയ്തു.
തുമ്പിക്കയ്യില്‍ പന്തും പിടിച്ചുനില്‍ക്കുന്ന കൊമ്പനാനയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലോഗോ. ഇരുവത്തുംപന്തുമായി പായുന്ന കളിക്കാരുടെ ചിത്രവും. പെട്ടെന്ന് ഓര്മ വരിക അകാലത്തില്‍ അസ്തമിച്ച കേരള ഐപിഎല്‍ ടീമിന്റെ പേരാണ്. കൊച്ചി ടസ്കേഴ്സ് കേരള. ലോഗോക്ക് പോലും ചെറിയ സാമ്യമുണ്ടോ എന്ന് സംശയം തോന്നും.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടീം അംഗങ്ങള്‍ എല്ലാവരും എത്തിയിരുന്നു. ടീമിന്റെ മാര്‍ക്യു താരവും മാനേജരുമായ ഡേവിഡ് ജെയിംസും ടീമിന്റെ സഹ ഉടമയായ പ്രസാദ് പൊട്ലൂരിയും ഉണ്ടായിരുന്നു.
കേരളീയ ശൈലിയില്‍ വസ്ത്രം ധരിച്ചാണ് ടീം അംഗങ്ങള്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. വര്‍ണാഭമായ ചടങ്ങില്‍ വച്ചായിരുന്നു ലോഗോ പ്രകാശനം.
ഒക്ടോബര്‍ 12 നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആദ്യ വിസില്‍ മുഴങ്ങുക. കേരളത്തിന്റെ ആദ്യ മത്സരം ഒക്ടോബര്‍ 15 ന് ഗുവാഹട്ടിയില്‍ വച്ചാണ്. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയമാണ് കേരളത്തിന്റെ ഹോം ഗ്രൗണ്ട്.