വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫെഡറേഷന്‍ കപ്പിന്റെ ലഹരിയില്‍ മലപ്പുറം

By Soorya Chandran

മഞ്ചേരി: കൊയ്‌ത്തൊഴിഞ്ഞ പാടത്ത് ഒരു ഫുട്‌ബോള്‍ വച്ചാല്‍ മതി, പിന്നെ പതിയെ ആള് കൂടുകയായി... ആരവങ്ങളും ആക്രോശങ്ങളും ഉയരും... ഇത് മലപ്പുറത്തിന്റെ മാത്രം പ്രത്യേകതയാണ്. ക്രിക്കറ്റിന്റെ അധിനവേശത്തെ ചെറുത്ത് ഫുട്‌ബോളിന്റെ പതാക ഉയരത്തില്‍ പറപ്പിക്കുന്ന മലപ്പുറം ജില്ലയുടെ മാത്രം പ്രത്യേകത.

ഫുട്‌ബോളിനെ ഇത്രയേറെ സ്‌നേഹിക്കുന്ന ഒരു നാട്ടിലേക്കാണ് ഇത്തവണത്തെ ഫെഡറേഷന്‍ കപ്പിന്റെ പന്തുരുളുന്നത്. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലും മഞ്ചേരിയിലെ പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലുമായാണ് ഫെഡറേഷന്‍ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

Federation Cup

ജനുവരി 14 ന് മഞ്ചേരിയലും കൊച്ചിയിലുമായി രണ്ട് മത്സരങ്ങളാണ് നടന്നത്. മഞ്ചേരിയില്‍ ഡെംപോ ഗോവ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഭവാനിപുര്‍ എഫ്‌സിയെ രണ്ടിനെതിരെ ഒരു ഗോളിന് തോല്‍പിച്ചു. കലൂരില്‍ നടന്ന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനായിരുന്നു വിജയം. കൊല്‍ക്കത്ത യുണൈറ്റഡ് എഫ്‌സിയെ രണ്ടിനെതിരെ ഒരു ഗോളിനാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് തോല്‍പിച്ചത്.

ഒരു മുന്‍നിര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആതിഥ്യമരുളാനുള്ള ഭാഗ്യമുണ്ടായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ മലപ്പുറം. ടിവിയില്‍ കണ്ടോ പത്രത്തില്‍ വായിച്ചറിഞ്ഞോ മാത്രം പരിചയമുള്ള ദേശീയ താരങ്ങളെ നേരിട്ടുകാണാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. പക്ഷേ ഒരു വിഭാഗം ടീമുകള്‍ക്ക് മാത്രമാണ് മഞ്ചേരില്‍ കളിയുള്ളു. ശേഷിക്കുന്ന ടീമുകള്‍ കൊച്ചിയിലാണ് മാറ്റുരക്കുന്നത്.

മുഹമ്മദന്‍സ്, യുണൈറ്റഡ് സിക്കിം എഫ്‌സി, ഡെംപോ, ഭവാനിപുര്‍ എഫ്‌സി, കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍, ആര്‍ആര്‍ യുണൈറ്റഡ് എഫ്‌സി, സ്‌പോര്‍ട്ടിംഗ് ഗോവ, ബാംഗ്ലൂര്‍ എഫ്‌സി എന്നീ ടീമുകളാണ് മഞ്ചേരിയില്‍ കളിക്കുന്നത്.

എന്നിരുന്നാളും കളികാണാനെത്തുന്നവര്‍ക്ക് ഒരു കുറവുമില്ല. ടൂര്‍ണമെന്റ് കാണാനുള്ള സീസണ്‍ ടിക്കറ്റുകള്‍ വില്‍പന തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ തീര്‍ത്തവരാണ് മലപ്പുറത്തുകാര്‍. 25000 പേര്‍ക്കേ ഒരേസമയം ഗാലറിയിലരുന്ന് കളി കാണാന്‍ പറ്റൂ എന്നത് മാത്രമാണ് ഒരു വിഷമം. പാടത്തോ ഗ്രൗണ്ടിലോ സെവന്‍സ് നടക്കുമ്പോള്‍ കൂട്ടംകൂടി നിന്ന് കാണുന്നത് പോലെ ദേശീയ ടൂര്‍ണമെന്റില്‍ സാധ്യമല്ലല്ലോ...

Story first published: Wednesday, January 15, 2014, 16:07 [IST]
Other articles published on Jan 15, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X