വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫാല്‍ക്കാവോ എത്തി; മാഞ്ചസ്റ്ററിന്റെ ശനിദശ മാറുമോ?

By Gokul

ലണ്ടന്‍: തോല്‍വിയും സമനിലകളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രക്ഷകനാകാന്‍ കൊളംബിയയുടെ സൂപ്പര്‍ താരം റഡാമെല്‍ ഫാല്‍ക്കാവോയ്ക്ക് കഴിയുമോ എന്നാണ് ഫുട്‌ബോള്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച. സീസണിലെ ട്രാന്‍ഫര്‍ വിന്‍ഡോ അടയ്ക്കുന്നതിന് തൊട്ടുമുന്‍പാണ് ഫാല്‍ക്കാവോയെ മാഞ്ചസ്റ്റര്‍ ലോണ്‍ അടിസ്ഥാനത്തില്‍ കരസ്ഥമാക്കിയത്.

ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയില്‍ നിന്നാണ് 28കാരനായ ഫാല്‍ക്കാവോ മാഞ്ചസ്റ്ററിലെത്തുന്നത്. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ ഫാല്‍ക്കാവോ പഴയ ഫോമില്‍ അല്ലെങ്കിലും മാഞ്ചസ്റ്ററിന്റെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ താരം മുതല്‍ക്കൂട്ടാകുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. 1.99 കോടി ഡോളര്‍(120 കോടി രൂപ) യാക്കാണ് ഫാല്‍ക്കാവോ മാഞ്ചസ്റ്ററിലെത്തിയിരിക്കുന്നത്.

falcao

ഒരു വര്‍ഷത്തെ ലോണ്‍ കരാറിന് ശേഷം ഫാല്‍ക്കാവോയെ മാഞ്ചസ്റ്ററിന് സ്വന്തമാക്കുകയുമാവാം. കാളംബിയന്‍ ദേശീയ ടീമിനുവേണ്ടി 51 കളികളില്‍നിന്ന് 20 ഗോളുകള്‍ നേടിതാരം നിലവില്‍ ലോകത്തെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്.

വാന്‍ പഴ്‌സിയും റൂണിയും മാഞ്ചസ്റ്ററില്‍ മങ്ങിയ ഫോമിലാണ് കളിക്കുന്നത്. ഹെര്‍ണാണ്ടസിനെ റയലിന് നല്‍കുകയും ചെയ്തു. ഇതോടെയാണ് ഫാല്‍ക്കാവോയെ ടീമിലെത്തിക്കാന്‍ കോച്ച് വാന്‍ ഗാല്‍ തീരുമാനിച്ചത്. അര്‍ജന്റീനന്‍ താരങ്ങളായ മാര്‍ക്കോസ് റോജോ, എഞ്ചല്‍ ഡി മരിയ തുടങ്ങിയവര്‍ക്ക് പിന്നാലെയാണ് വന്‍ തുക മുടക്കി മാഞ്ചസ്റ്റര്‍ ഫാല്‍ക്കാവോയെ ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിയിരിക്കുന്നത്.

Story first published: Wednesday, September 3, 2014, 8:03 [IST]
Other articles published on Sep 3, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X