വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടിക്കൂട്ടിലെ ഉരുക്ക് വനിത... അതാണ് മേരി കോം

By Soorya Chandran

മൂന്ന് കുട്ടികളുടെ അമ്മയാണ് ഈ 31 കാരി. ഇടിക്കൂട്ടില്‍ എതിരാളിയുടെ മുഖം നോക്കി ചരുട്ടിയ മുഷ്ടികള്‍ ആഞ്ഞിടിക്കുമ്പോള്‍ പക്ഷേ ഒരു അമ്മയുടെ കനിവൊന്നും അവരുടെ കണ്ണില്‍ കാണില്ല... അതാണ് മേരി കോം... ഇന്ത്യയിടെ മാഗ്നിഫിഷ്യന്റ് മേരി.

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച സ്വര്‍ണ പ്രതീക്ഷയായിരുന്നു ബോക്‌സിങ് റിങിലെ മേരി കോം. ആ പ്രതീക്ഷ മേരി സഫലമാക്കി. മേരി കോമിന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം...

വനിത ബോക്‌സിങില്‍ അഞ്ച് തവണ ലോകചാമ്പ്യന്‍ പട്ടം നേടിയ മേരി കോം കടുത്ത പ്രതിസന്ധികള്‍ തരണം ചെയ്താണ് ലോകത്തിന്റെ നെറുകയിലെത്തിയത്. മേരികോമിന്റെ കഥ ഇങ്ങനെ....

മണിപ്പൂരില്‍ നിന്ന്

മണിപ്പൂരില്‍ നിന്ന്

മണിപ്പൂരിലെ ഒരു സാധാരണ കുടുംബത്തിലാണ് മേരി കോമിന്റെ ജനനം. കര്‍ഷകത്തൊഴിലാളികളായിരുന്നു മാതാപിതാക്കള്‍.

 അത്‌ലറ്റിക്‌സ്

അത്‌ലറ്റിക്‌സ്

അത്‌ലറ്റിക്‌സിനോടായിരുന്നു ആയിരുന്നു ചെറുപ്പത്തില്‍ മേരി കോമിന്റെ താത്പര്യം. ഓട്ടവും ചാട്ടവും ഹോക്കിയും ഫുട്‌ബോളും ഒക്കെ കളിച്ചിരുന്നെങ്കിലും അന്ന് ബോക്‌സിങ്ങിനെ കുറിച്ച് ചിന്തിച്ചതേ ഉണ്ടായിരുന്നില്ല.

 ഉപേക്ഷിച്ച പഠനം

ഉപേക്ഷിച്ച പഠനം

സ്‌കൂള്‍ പഠനകാലത്ത് മൂന്ന് തവണയാണ് മേരി കോം സ്‌കൂളുകള്‍ മാറിയത്. മെട്രിക്കുലേഷന്‍ പാസ്സായില്ല. വീണ്ടും സ്‌കൂളിലേക്ക് പോകാന്‍ മേരി തയ്യാറായില്ല. ഓപ്പണ്‍ സ്‌കൂളില്‍ പരീക്ഷയെഴുതി പാസായി. പിന്നീട് ചുരാചന്ദ്പുര്‍ കോളേജില്‍ നിന്ന് ബിരുദം നേടി.

ബോക്‌സിങ്

ബോക്‌സിങ്

മണിപ്പൂരി ബോക്‌സിങ് താരമായ ജിങ്കോ സിങിന്റെ പ്രകടനങ്ങളായിരുന്നു മേരി കോമിന് പ്രചോദനം. തന്റെ വഴി ബോക്‌സിങ് ആണെന്ന് മേരി തിരഞ്ഞെടുത്തു.

പ്രതിബന്ധങ്ങള്‍

പ്രതിബന്ധങ്ങള്‍

മണിപ്പൂരിലെ ഒരു ശരാശരി കുടുംബത്തിലെ അംഗം. അതും ഒരു പെണ്‍കുട്ടി. ബോക്‌സിങ്ങിലേക്കിറങ്ങുമ്പോള്‍ പ്രതിബന്ധങ്ങള്‍ ഏറെയായിരുന്നു മേരിക്ക്.

എതിര്‍പ്പ്

എതിര്‍പ്പ്

ബോക്‌സിങ് ഒരു പ്രൊഫഷനായെടുക്കാന്‍ തീരുമാനിച്ചതോടെ വീട്ടുകാരുടെ എതിര്‍പ്പും ശക്തമായി. പക്ഷേ ഒന്നിന് മുന്നിലും കീഴടങ്ങാന്‍ മേരി തയ്യാറായിരുന്നില്ല.

പരിശീലനം

പരിശീലനം

2000 ല്‍ ആണ് മേരി ബോക്‌സിങ്ങിലെക്ക് കടക്കുന്നത്. മണിപ്പൂരിന്റെ സംസ്ഥാന ബോക്‌സിങ് പരിശീലകനായ നര്‍ജിത് സിങിന്റെ കീഴിലായിരുന്നു പരിശീലനം.

പ്രണയം, വിവാഹം

പ്രണയം, വിവാഹം

2001 ല്‍ ആണ് മേരി കോം ഒണ്‍ലെര്‍ കോം എന്ന ചെറുപ്പക്കാരനെ പരിചചയപ്പെടുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2005 ല്‍ ഇവര്‍ വിവാഹിതരായി.

ബോക്‌സിങിലെ അന്തര്‍ദേശീയതാരം

ബോക്‌സിങിലെ അന്തര്‍ദേശീയതാരം

ബോക്‌സിങിലെ ഇന്ത്യന്‍ സാന്നിധ്യമായി 2001 മുതലേ മേരി കോം മാറിയിരുന്നു. 2001 ല്‍ അമേരിക്കയില്‍ നടന്ന വനിതകളുടെ ലോക അമേച്വര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ടായിരുന്നു ഇത്.

 അഞ്ച് തവണ ലോക ചാമ്പ്യന്‍

അഞ്ച് തവണ ലോക ചാമ്പ്യന്‍

അഞ്ച് തവണയാണ് മേരികോം വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യനായത്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു റെക്കോര്‍ഡ്.

ഒളിംപിക്‌സ്

ഒളിംപിക്‌സ്

2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍ സമ്മാനിച്ച താരമാണ് മേരി കോം. തന്റെ ഭാര വിഭാഗത്തില്‍ മത്സരമില്ലാത്തതിനാല്‍ ഉയര്‍ന്ന ഭാര വിഭാഗത്തിലായിരുന്നു അന്ന് മേരിക്ക് മത്സരിക്കേണ്ടി വന്നത്.

പത്മഭൂഷണ്‍

പത്മഭൂഷണ്‍

2013 ല്‍ രാജ്യം മേരി കോമിനെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. അതിന് മുമ്പ് 2010 പത്മശ്രീയും മേരിക്ക് സമ്മാനിച്ചിരുന്നു.

ഖേല്‍രത്‌ന പുരസ്‌കാരം

ഖേല്‍രത്‌ന പുരസ്‌കാരം

2009 ല്‍ രാജ്യം മേരി കോമിന് ഖേല്‍ രത്‌ന പുരസ്‌കാരം സമ്മാനിച്ചു.

ഇരട്ടക്കുട്ടികള്‍

ഇരട്ടക്കുട്ടികള്‍

ആദ്യം ഇരട്ടക്കുട്ടികളായിരുന്നു മേരി കോമിന്. രണ്ട് ആണ്‍ കുട്ടികള്‍. പ്രസവത്തിന്റെ ഇടവേളക്ക് ശേഷം 2008 ല്‍ ആയിരുന്നു ഇടിക്കൂട്ടിലേക്കുള്ള തിരിച്ച് വരവ്.

മൂന്നാമത്തെ കുട്ടി

മൂന്നാമത്തെ കുട്ടി

2013 ല്‍ ആണ് മേരി മൂന്നാമത്തെ കുട്ടിക്ക് ജന്‍മം നല്‍കിയത്. ഒരു വര്‍ഷം പോലും തികഞ്ഞില്ല... ഇപ്പോഴിതാ ഇടിക്കൂട്ടിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം.

സിനിമ

സിനിമ

മേരി കോമിന്റെ ജീവിത കഥയാണ് അവരുടെ അതേ പേരില്‍ സഞ്ജയ് ലീല ബന്‍സാരി സിനിമയാക്കിയത്. ഒമങ് കുമാറാണ് സിനിമ സംവിധാനം ചെയ്തത്. പ്രിയങ്ക ചോപ്രയാണ് മേരി കോമിനെ അവതരിപ്പിച്ചത്.

അഭേദ്യം...

അഭേദ്യം...

മേരി കോമിന്റെ ആത്മകഥയാണ് അഭേദ്യം... അണ്‍ ബ്രേക്കബിള്‍. അതേ, മേരി കോമിന്റെ ജീവിതം അങ്ങനെ തന്നെയാണ്.

Story first published: Wednesday, October 1, 2014, 13:05 [IST]
Other articles published on Oct 1, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X